Share this Article
News Malayalam 24x7
സമയം പാഴാക്കൽ; ഇറാനുമായുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ‘അവസാനിച്ചുവെന്ന് ട്രംപ്
വെബ് ടീം
posted on 08-07-2026
1 min read
TRUMP

അങ്കാറ:  ഇറാനുമായുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ‘അവസാനിച്ചു’ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . എന്നാല്‍ ചര്‍ച്ചകള്‍ തുടരാന്‍ അനുവദിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിലെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ബന്ദര്‍ അബ്ബാസ്, സിരിക് എന്നീ തുറമുഖ നഗരങ്ങളിലെയും ഖേഷ്ം ദ്വീപിലെയും ഇറാനിയന്‍ ആസ്തികള്‍ക്ക് നേരെ അമേരിക്ക വന്‍തോതില്‍ വ്യോമാക്രമണം നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപിന്റെ ഈ പരാമര്‍ശം. 

ഇറാനിയന്‍ എണ്ണ വില്‍ക്കാന്‍ അനുമതി നല്‍കുന്ന ലൈസന്‍സും വാഷിംഗ്ടണ്‍ റദ്ദാക്കിയിട്ടുണ്ട്.

ബഹ്റൈനിലും കുവൈറ്റിലും ആക്രമണം നടത്തിക്കൊണ്ടാണ് ടെഹ്റാന്‍ ഇതിന് തിരിച്ചടി നല്‍കിയത്. ഇതോടെ യുദ്ധം അവസാനിപ്പിക്കാനുള്ള താല്‍ക്കാലിക കരാര്‍ തത്വത്തില്‍ ഇല്ലാതാകുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories