Share this Article
News Malayalam 24x7
ശബരിമലയിലേക്കുള്ള മില്‍മ നെയ് വിതരണം; അന്വേഷണത്തില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍
 Sabarimala

ശബരിമല ക്ഷേത്രത്തിലേക്കുള്ള മിൽമ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകൾ അന്വേഷണത്തിൽ കണ്ടെത്തി. വിതരണ കരാർ നൽകിയതിലും ഉത്പന്നത്തിന്റെ അളവിലും വലിയ തിരിമറി നടന്നതായാണ് അന്വേഷണ റിപ്പോർട്ടിലെ വെളിപ്പെടുത്തൽ.ചട്ടപ്രകാരമുള്ള ടെൻഡർ നടപടികൾ പാലിക്കാതെയാണ് വിതരണ കരാർ നൽകിയിരിക്കുന്നത്. അസാധാരണമായ കുറഞ്ഞ നിരക്ക് കോട്ട് ചെയ്താണ് ഒരു കമ്പനി കരാർ നേടിയെടുത്തത്.

30 ബാച്ചുകളിലായി വിതരണം ചെയ്യേണ്ട സ്ഥാനത്ത് രേഖകളിൽ 6 ബാച്ച് നമ്പറുകൾ മാത്രമാണ് ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. വിതരണം ചെയ്ത നെയ്യുടെ അളവിലും രേഖകളിലും വലിയ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ തുടർ അന്വേഷണത്തിന് അധികൃതർ നിർദ്ദേശം നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories