Share this Article
News Malayalam 24x7
CMRL-എക്സാലോജിക് കേസ്; ഇ ഡി കണ്ടുകെട്ടാനൊരുങ്ങുന്നത് 29 കോടിയുടെ സ്വത്ത്
CMRL Exalogic Cas

CMRL - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മൂന്ന് കമ്പനികളുടേത് ഉൾപ്പെടെ 12 പ്രതികളുടെ 29.02 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരുങ്ങുന്നു.

നിലവിൽ മരവിപ്പിച്ചിട്ടുള്ള ബാങ്ക് നിക്ഷേപങ്ങളാണ് ആദ്യഘട്ടത്തിൽ കണ്ടുകെട്ടുന്നത്. തുടർന്ന് പ്രതികളുടെ കെട്ടിടങ്ങൾ, ഭൂമി തുടങ്ങിയ മറ്റ് സ്വത്തുക്കൾ കൂടി കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്ക് ഇഡി കടക്കും.


കഴിഞ്ഞ 15 വർഷത്തിനിടെ CMRL കമ്പനി 182 കോടി രൂപയുടെ സാമ്പത്തിക വെട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ ഇഡി അന്വേഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories