Share this Article
News Malayalam 24x7
ജാന്‍മണിക്കെതിരെ കേസെടുത്തു; പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി
 Makeup Artist Jaanmani

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാന്മണിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് സിറ്റി സൈബർ പൊലീസാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.

ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തെന്നാണ് ആരോപണം. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.


സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെയും പൊതുസമാധാനം തകർക്കണമെന്ന കരുതലോടും കൂടിയാണ് സോഷ്യൽ മീഡിയയിലൂടെ ഇത്തരം പരാമർശങ്ങൾ നടത്തിയതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത (BNS) 192, 356(2) വകുപ്പുകൾക്കും, കേരള പൊലീസ് ആക്ട് 2011-ലെ 120-ാം വകുപ്പിനും കീഴിലാണ് ജാന്മണിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കോഴിക്കോട് സിറ്റി സൈബർ പൊലീസ് എ.സി.പി എസ്.എം. പ്രദീപ് കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories