തൃശൂർ: ഗുരുവായൂരിനും തൃശ്ശൂരിനുമിടയിൽ വൈകീട്ട് ഓടിയിരുന്ന പാസഞ്ചർ തീവണ്ടി പുനഃസ്ഥാപിച്ചു. കോവിഡിന് മുമ്പായി ഈ വണ്ടി റദ്ദാക്കിയതുമുതൽ യാത്രികർ ഈ ആവശ്യം ഉന്നയിച്ചുവരികയായിരുന്നു.കേന്ദ്ര സഹമന്ത്രിയും തൃശ്ശൂർ എംപിയുമായ സുരേഷ് ഗോപിയുടെ ശ്രമഫലമായാണ് ഇപ്പോൾ നടപടി.
ട്രെയിൻ നമ്പർ: 56115/56116 തൃശൂർ - ഗുരുവായൂർ പാസഞ്ചർ ദിവസേന സർവീസ് നടത്തും.
56116 ഗുരുവായൂർ - തൃശ്ശൂർ പാസഞ്ചർ വൈകീട്ട് 18.10ന് ഗുരുവായൂരിൽ നിന്നും പുറപ്പെട്ട് 18.50ന് തൃശ്ശൂരിൽ എത്തും. തിരിച്ച് തൃശ്ശൂരിൽ നിന്നും രാത്രി 20.10ന് പുറപ്പെടുന്ന വണ്ടി 20.45ന് ഗുരുവായൂരിൽ എത്തുന്നതാണ്. ഇരുദിശകളിലും വണ്ടി പൂങ്കുന്നത്ത് നിർത്തുന്നതാണ്. യാത്രികരുടെ ഏറെക്കാലത്തെ ആവശ്യമാണ് ഇതിലൂടെ സഫലമാകുന്നത്.