തൃശൂർ: കലോത്സവ നഗരിയിൽ മൽസരാവേശം അണപൊട്ടി ഒഴുകുന്നതിനിടയിൽ വേദിയിൽ മത്സരാർഥികൾ തളർന്നുവീണതായി റിപ്പോർട്ട്. വേദി മൂന്ന് നീലക്കുറിഞ്ഞിയിൽ വച്ച് നടന്ന മംഗലംകളി മത്സരത്തിനെത്തിയ വിദ്യാർഥികളാണ് വേദിയിൽ കുഴഞ്ഞുവീണത്.
മംഗലംകളിയുടെ സമയ ദൈർഘ്യവും കായിക അധ്വാനവുമാണ് വിദ്യാർഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമായത്.കോഴിക്കോട് നാദാപുരം, ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി വിദ്യാർഥികളാണ് തളർന്നുവീണത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വിദ്യാർഥികൾ കുഴഞ്ഞുവീണതോടെ മത്സരത്തിനെത്തിയ മുഴുവൻ വിദ്യാർഥികൾക്കും മെഡിക്കൽ സംഘം പ്രാഥമിക ചികിത്സ നൽകി.