Share this Article
News Malayalam 24x7
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്നറിയിച്ച് വാട്സ് ആപ്പ് വീഡിയോകോളിൽ ഡിജിറ്റൽ അറസ്റ്റിലാണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമം:പ്രതിയ്ക്കായ് ലുക്ക് ഔട്ട് നോട്ടീസ്
വെബ് ടീം
15 hours 23 Minutes Ago
1 min read
lookout notice

കണ്ണൂർ: മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേന വീഡിയോ കോളിലൂടെ ബന്ധപ്പെട്ട് 'ഡിജിറ്റൽ അറസ്റ്റ്' ഭീഷണി മുഴക്കി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതിക്കായി കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.പരാതിക്കാരന്റെ പേരിൽ മണി ലോണ്ടറിംഗ് (Money Laundering) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന് തുടക്കം. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന വ്യാജേന പ്രതി പരാതിക്കാരനെ വാട്സ് ആപ്പ് വീഡിയോ കോളിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നിങ്ങൾ 'ഡിജിറ്റൽ അറസ്റ്റിലാണെന്ന്' അറിയിക്കുകയും വ്യാജ രേഖകൾ കാണിച്ച് ഭയപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു.ഫോട്ടോയിൽ കാണുന്ന വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.സൈബർ ക്രൈം പോലീസ് സ്റ്റേഷൻ കണ്ണൂർ സിറ്റി- 9497927694 ;ഇൻസ്പെക്ടർ ഓഫ് പോലീസ്  (സൈബർ ക്രൈം പോലീസ് സ്റ്റേഷൻ)- 9497975778

പോലീസ് സബ് ഇൻസ്പെക്ടർ  (സൈബർ ക്രൈം പോലീസ് സ്റ്റേഷൻ)- 9497935446

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories