Share this Article
News Malayalam 24x7
സന്നിധാനത്ത് ഗാനാര്‍ച്ചനയുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍
Government officials perform devotional songs

മലകൾ താണ്ടി അയ്യനെ കാണാനെത്തിയ ഭക്തർക്ക് മുന്നിൽ ഗാനാമൃതം കൊണ്ട് അർച്ചന നടത്തി ഒരു കൂട്ടം സർക്കാർ ജീവനക്കാർ.ജോലിക്കൊപ്പം സംഗീതത്തോടുള്ള ആരാധന അയ്യപ്പ ഗാനങ്ങളാൽ  സന്നിധാനത്ത് എത്തിയ ഭക്തർക്ക് മുന്നിൽ സമർപ്പിക്കുകയായിരുന്നു.

സന്നിധാനത്ത് സേവനത്തിലുള്ള സർക്കാർ ജീവനക്കാരുടെ നേതൃത്വത്തിൽ വലിയ നടപ്പന്തലിലാണ് ഗാനാർച്ചന നടത്തിയത്.ആരോഗ്യം, റവന്യൂ, സർവ്വേ, തദ്ധേശ സ്വയംഭരണ വകുപ്പുകളിലെ ജീവനക്കാരാണ് 2 രണ്ട് മണിക്കൂർ നീണ്ട ഗാനാർച്ചനയിൽ പങ്കാളികളായത്.

എ ഡി എം അരുൺ എസ് നായർ ഐഎഎസ്, സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് സി എസ് അനിൽ, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നിവർ നേതൃത്വം നൽകി.വിവിധ വകുപ്പുകളിലെ ജീവനക്കാരായ ജയകൃഷ്ണൻ, സന്തോഷ്, രാജേഷ് ഉണ്ണിത്താൻ, സുനിൽ, പ്രവീൺ എന്നിവർ ഗാനങ്ങൾ ആലപിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories