കണ്ണൂര്‍ : ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്കായി എത്തിച്ച പോക്‌സോ കേസ് പ്രതി പൊലീസിന്റെ മുന്നില്‍വച്ച് ട്രോമ കെയര്‍ യൂണിറ്റിന്റെ ക്യാബിന്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. തിരുനെല്‍വേലി സ്വദേശി പരമശിവമാണ് പരാക്രമം നടത്തിയത്. പൊലീസ് കസ്റ്റഡി നടപടിയുടെ ഭാഗമായി വൈദ്യ പരിശോധനക്ക് എത്തിച്ചതായിരുന്നു ഇയാളെ. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസറുടെ കാബിനിന്റെ ചില്ലാണ് അടിച്ചു തകര്‍ത്തത്. തലനാരിടയ്ക്കാണ് മറ്റ് രോഗികളും ജീവനക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
മുന്‍പ് ഇയാള്‍ വളപട്ടണം പൊലീസ് ജീപ്പും അടിച്ചു തകര്‍ത്തിരുന്നു. ഇയാള്‍ക്കെതിരെ ആശുപത്രി സംരക്ഷണ നിയമ പ്രകാരം കേസ്സ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഡോ. എം കെ ഷാജ് കണ്ണൂര്‍ സിറ്റി പൊലീസില്‍ പരാതി നല്‍കി.