Share this Article
News Malayalam 24x7
പള്ളിപ്പെരുന്നാളിനെത്തി, ഗാനമേള ട്രൂപ്പിനൊപ്പം ചാണ്ടി ഉമ്മന്റെ ‘സർപ്രൈസ്’ പാട്ട്/Video
വെബ് ടീം
posted on 16-01-2024
1 min read
Chandy Oommen singing video goes viral

മീനടം: ഗാനമേള ട്രൂപ്പിനൊപ്പം വേദിയിൽ പാട്ട് പാടി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. മീനടം മുണ്ടിയാക്കൽ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിലെ പെരുന്നാൾ ദിനത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ ‘സർപ്രൈസ്’ പാട്ട്. പെരുന്നാളിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം, പ്രദേശവാസികളുടെ ആവശ്യപ്രകാരം വേദിയിൽ കയറി ഗാനം ആലപിക്കുകയായിരുന്നു.

‘വെണ്ണിലാ ചന്ദനക്കിണ്ണം’ എന്ന എക്കാലത്തെയും ഹിറ്റ് ഗാനമാണ് ചാണ്ടി ഉമ്മൻ ആലപിച്ചത്. പെരുന്നാളിന് ഗാനമേള അവതരിപ്പിക്കാനെത്തിയ കൊച്ചിൻ നവദര്‍ശൻ ട്രൂപ്പിലെ അംഗങ്ങൾ ചാണ്ടി ഉമ്മന്റെ ആലാപനത്തിനൊപ്പം ഈണമിട്ട് കൂടെ ചേർന്നു. കരഘോഷങ്ങളുമായി സദസ്സിലുള്ളവരും ‘കട്ടയ്ക്കു’ കൂടെ നിന്നു.

ചാണ്ടി ഉമ്മൻ ഗാനമേള ട്രൂപ്പിനൊപ്പം പാടിയ പാട്ട് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories