Share this Article
News Malayalam 24x7
തീർത്ഥാടകർക്ക് ആശ്വാസമായി സന്നിധാനത്ത് ഫിസിയോതെറാപ്പി സെന്റർ
Physiotherapy Center Opens at Sabarimala

മല കയറിയെത്തുന്ന തീർത്ഥാടകർക്ക് ആശ്വാസമായി മാറുകയാണ് സന്നിധാനത്ത് ഫിസിയോതെറാപ്പി സെന്റർ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ്  ഇവിടെ ചികിത്സകൾ നടത്തുന്നത്.

ഒറ്റനോട്ടത്തിൽ കണ്ടാൽ പൂർണ്ണ തോതിൽ പ്രവർത്തിക്കുന്ന ഒരു ക്ലിനിക് ആണെന്ന് തോന്നും  വൈദ്യ സഹായം തേടി കാത്തിരിക്കുന്നവരുടെ നീണ്ട നിര തന്നെ കാണാം പേശിവലിവും  പുറം വേദനയും  അങ്ങനെ തുടങ്ങി നിരവധി  ചികിത്സകൾ തേടിയെത്തുന്നവരാണ് അധികം പേരും ഇവർക്കായി കപ്പ് തെറാപ്പി മുതൽ ആധുനിക ജർമൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ചികിത്സകൾ വരെയാണ് ഇവിടെ ലഭ്യമാകുന്നത് .

വൃശ്ചികം  ഒന്നിനാണ് ഈ ഫിസിയോതെറാപ്പി ക്ലിനിക് തുടങ്ങിയത്  അന്നുമുതൽ തിരക്കോട് തിരക്കാണ് തീർത്ഥാടകർ മാത്രമല്ല  സന്നിധാനത്ത് ജോലി നോക്കുന്നവരും  ഈ ഫിസിയോതെറാപ്പി ക്ലിനിക്കിന്റെ സഹായം തേടി എത്തുന്നു  .ഫിസിയോതെറാപ്പിക്കൊപ്പം അടിയന്തരാ ചികിത്സകൾ നൽകുന്നതിനുള്ള ഡോക്ടർമാരും ഇവിടെ സജ്ജമാണ് .

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories