Share this Article
News Malayalam 24x7
കോൺഗ്രസ് നേതൃത്വത്തിനെതിരെ തൃശ്ശൂർ ഡിസിസിക്ക് മുന്നിൽ വീണ്ടും പോസ്റ്റർ പ്രതിഷേധം
വെബ് ടീം
posted on 28-01-2025
1 min read
കോൺഗ്രസ് നേതൃത്വത്തിനെതിരെ തൃശ്ശൂർ ഡിസിസിക്ക് മുന്നിൽ വീണ്ടും പോസ്റ്റർ പ്രതിഷേധം
ഒരു ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് നേതൃത്വത്തിനെതിരെ തൃശ്ശൂർ ഡിസിസിക്ക് മുന്നിൽ വീണ്ടും പോസ്റ്റർ പ്രതിഷേധം. പാർലമെൻറ് തിരഞ്ഞെടുപ്പ് തോൽവിയിൽ കെപിസിസി നിയോഗിച്ച 3 അംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട്  പുറത്തുവിടണമെന്നാണ്  പോസ്റ്ററിലെ  ആവശ്യം. കോൺഗ്രസ് കൂട്ടായ്മ എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഡിസിസി  , പ്രസ് ക്ലബ് , സിപിഎം ജില്ലാ കമ്മിറ്റി ഓഫീസുകൾക്ക് മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. തൃശ്ശൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കെ മുരളീധരന്റെ ദയനീയ പരാജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ   DCC ഓഫീസിന് മുന്നിൽ   ദിവസങ്ങളോളം തുടർച്ചയായി പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories