Share this Article
News Malayalam 24x7
മാമി തിരോധാന കേസ്; ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യയെയും കണ്ടെത്തി
വെബ് ടീം
posted on 10-01-2025
1 min read
mami driver

കോഴിക്കോട്: മാമിയുടെ ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കണ്ടെത്തി. ഗുരുവായൂരില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. പോലിസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. മനസമാധാനത്തിന് വേണ്ടിയാണ് താന്‍ നാടു വിട്ടത് എന്ന് രജിത് കുമാര്‍ ഒരു മാധ്യമത്തോട് പറഞ്ഞു. പ്രതികളേക്കാള്‍ കൂടുതല്‍ പീഡനം താന്‍ അനുഭവിക്കുന്നുണ്ടെന്നും ചെയ്യാത്ത തെറ്റിനാണ് ഇങ്ങനെ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നും രജിത് കുമാര്‍ പറഞ്ഞു.രജിത് കുമാറിനേയും ഭാര്യ തുഷാരയേയും കാണാനില്ലെന്ന് പറഞ്ഞ് തുഷാരയുടെ സഹോദരന്‍ സുമല്‍ജിത്താണ് നടക്കാവ് പോലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയായിരുന്നു.

2023 ആഗസ്റ്റ് 21നാണ് മുഹമ്മദ് ആട്ടൂരിനെ കാണാതായത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ 22ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പോലിസ് 147 പേരെ ചോദ്യം ചെയ്തു. ആയിരത്തിലേറെ ഫോണ്‍ കോളുകള്‍ പരിശോധിച്ചു. പോലിസ് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം ആരോപിച്ചതോടെ അന്വേഷണം കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories