ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപുരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. രാംനഗറിൽനിന്ന് ഉധംപുരിലേക്ക് പോകുകയായിരുന്ന ബസ് കനോട്ടെ ഗ്രാമത്തിന് സമീപമാണ് അപകടത്തിൽപ്പെട്ടത്. മലയോര പാതയിലെ കുത്തനെയുള്ള വളവ് തിരിയുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായി ബസ് ഏകദേശം 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയുമായിരുന്നു.
പ്രാദേശിക ഭരണകൂടവും പൊലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.