Share this Article
News Malayalam 24x7
ട്രംപിൻ്റെ അത്താഴ വിരുന്നിനിടെ വെടിവെപ്പ്
Shooting Incident at Trump’s Media Dinner in Washington

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത അത്താഴ വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണിലെ ഹിൽട്ടൺ ഹോട്ടലിൽ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച വിരുന്നിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അപ്രതീക്ഷിതമായി വെടിയൊച്ച കേട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ട്രംപിനെ വേദിയിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

വിരുന്നിനിടെ അഞ്ച് മുതൽ എട്ട് വരെ തവണ വെടിയൊച്ച കേട്ടതായാണ് അവിടെയുണ്ടായിരുന്നവർ നൽകുന്ന വിവരം. ഹോട്ടലിനുള്ളിലെ ചില്ലുകൾ തകരുന്ന ശബ്ദവും ഇതോടൊപ്പം കേട്ടു. വെടിവെപ്പിനെത്തുടർന്ന് വിരുന്നിൽ പങ്കെടുത്ത മാധ്യമപ്രവർത്തകരും അതിഥികളും പരിഭ്രാന്തരായി. ഉടൻ തന്നെ കനത്ത സുരക്ഷാ സന്നാഹം സ്ഥലത്തെത്തി ഹോട്ടൽ വളയുകയും സുരക്ഷാ പരിശോധനകൾ കർശനമാക്കുകയും ചെയ്തു.


താൻ സുരക്ഷിതനാണെന്നും കൂടെയുള്ളവർക്ക് അപകടമൊന്നുമില്ലെന്നും ട്രംപ് പിന്നീട് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെ അറിയിച്ചു. വെടിവെപ്പിന് പിന്നിൽ ആരാണെന്നോ ലക്ഷ്യമെന്തായിരുന്നു എന്നതിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം (Secret Service) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories