Share this Article
News Malayalam 24x7
രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി
Commercial LPG Cylinder Prices Hiked in India

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി (LPG) സിലിണ്ടറുകളുടെ വില വീണ്ടും വർദ്ധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകൾക്ക് ഒന്നിന് 53 രൂപ വരെയാണ് വിവിധ നഗരങ്ങളിലായി വർദ്ധിപ്പിച്ചിട്ടുള്ളത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

വില വർദ്ധനവിനെ തുടർന്ന് കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 46 രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയിലെ പുതിയ വില 3,131 രൂപയായി ഉയർന്നു. ഡൽഹിയിൽ 42 രൂപ വർദ്ധിച്ചതോടെ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 3,113.50 രൂപയായി. കൊൽക്കത്തയിൽ വാണിജ്യ സിലിണ്ടറുകൾക്ക് 50 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതിന് പുറമെ, 5 കിലോഗ്രാം ചെറിയ സിലിണ്ടറുകളുടെ വിലയിൽ 11 രൂപയുടെ വർദ്ധനവും വരുത്തിയിട്ടുണ്ട്.


പശ്ചിമേഷ്യൻ മേഖലയിലുണ്ടായ അന്താരാഷ്ട്ര പ്രതിസന്ധികളാണ് പാചകവാതക വില വർദ്ധിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തുടർച്ചയായ വിലവർദ്ധനവ് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകളെയും മറ്റ് ചെറുകിട വാണിജ്യ സ്ഥാപനങ്ങളെയും വലിയ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മാസങ്ങളിലും വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories