സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തി സർക്കാർ ഉത്തരവിറക്കി. ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപിയായി നിലവിലെ ഇന്റലിജൻസ് മേധാവി പി. വിജയനെ നിയമിച്ചു.
നിലവിൽ ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന എച്ച്. വെങ്കിടേഷിനെ ഈ പദവിയിൽ നിന്ന് മാറ്റിയിട്ടുണ്ട്. പി. വിജയൻ ക്രമസമാധാന ചുമതലയിലേക്ക് മാറുന്ന ഒഴിവിലേക്ക് പുതിയ ഇന്റലിജൻസ് മേധാവിയായി ദിനേന്ദ്ര കശ്യപിനെയാണ് സർക്കാർ നിയമിച്ചിരിക്കുന്നത്.
മറ്റ് പ്രധാന തസ്തികകളിലും വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന എസ്. ശ്രീജിത്തിനെ ജയിൽ മേധാവിയായി നിയമിച്ചു. സംസ്ഥാന പൊലീസ് മേധാവി ഒഴികെയുള്ള മിക്ക ഉന്നത തസ്തികകളിലും വലിയ മാറ്റങ്ങളാണ് പുതിയ ഉത്തരവിലൂടെ വരുത്തിയിരിക്കുന്നത്.