Share this Article
News Malayalam 24x7
കൗൺസിലർ സുഗതനെതിരെയുള്ള കാപ്പ ചുമത്തൽ: മേയർ വി.വി. രാജേഷിന്റെ വാദങ്ങൾ തള്ളി പൊലീസ് രേഖകൾ
 Police Documents Refute Mayor V.V. Rajesh's Claims

കൗൺസിലർ ആർ. സുഗതനെതിരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ വാദങ്ങൾ തള്ളി പൊലീസ് രേഖകൾ പുറത്ത്. സുഗതനെതിരെ കാപ്പ ചുമത്തിയ വിവരം പൊലീസിനെ അറിയിച്ചിരുന്നില്ലെന്ന മേയറുടെ ആരോപണം തെറ്റാണെന്ന് തെളിയിക്കുന്ന ഔദ്യോഗിക രേഖകളാണ് പൊലീസ് പുറത്തുവിട്ടത്.

പൊലീസ് വ്യക്തമാക്കുന്നതനുസരിച്ച്, മുൻപ് 2023-ലും 2025-ലും സുഗതനെതിരെ കാപ്പ പ്രകാരം കുറ്റം ചുമത്തിയിരുന്നു. ഇത് മൂന്നാം തവണയാണ് ഇദ്ദേഹത്തിനെതിരെ കാപ്പ ചുമത്തുന്നത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുതലേന്നാണ് കാപ്പ ചുമത്തിക്കൊണ്ടുള്ള കൃത്യമായ ഉത്തരവ് പുറത്തിറങ്ങിയത്. കാപ്പ ഉൾപ്പെടെ ഏഴോളം ക്രിമിനൽ കേസുകളിൽ നിലവിൽ പ്രതിയാണ് സുഗതൻ.


അതേസമയം, നിലവിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുഗതനെ വാഴോട്ട് കോണത്ത് ബിജെപി തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ സുഗതന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. വെള്ളക്കടവ് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ വധശ്രമക്കേസിൽ സുഗതന്റെ സഹോദരൻ സുന്ദരനെയും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.

അറസ്റ്റും തുടർന്നുള്ള നടപടികളും നിയമപരമായ എല്ലാ മാർഗ്ഗരേഖകളും പാലിച്ചാണ് നടത്തിയതെന്നും മേയറുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories