Share this Article
News Malayalam 24x7
'മിന്നൽ മാജിക്' വിപണിയിലെത്തുന്നത് വൈകും
Launch of Kerala's 'Minnal Magic' Foreign Liquor Brand Delayed

സംസ്ഥാന സർക്കാർ നേരിട്ട് നിർമ്മിച്ച് വിപണിയിലിറക്കാൻ തീരുമാനിച്ചിരുന്ന വിദേശ മദ്യമായ 'മിന്നൽ മാജിക്' ഉടൻ വില്പനയ്ക്കെത്തില്ല. മദ്യത്തിന്റെ നിർമ്മാണവും വിതരണവുമായി ബന്ധപ്പെട്ട നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ എക്സൈസ് വകുപ്പ് മന്ത്രി നിർദേശം നൽകി.

മദ്യത്തിന്റെ ഗുണനിലവാരവും മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും മന്ത്രിയും എക്സൈസ് കമ്മീഷണറും നേരിട്ട് പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ ഇത് പൊതുജനങ്ങൾക്ക് ലഭ്യമാക്കൂ എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിർത്തിവെക്കൽ. പരിശോധനകൾ പൂർത്തിയാക്കി ഔദ്യോഗിക അനുമതി ലഭിക്കുന്നതോടെ മാത്രമേ വിതരണ നടപടികൾ പുനരാരംഭിക്കുകയുള്ളൂ എന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി.


കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അര ലിറ്ററിന്റെ കുപ്പികളിൽ 'മിന്നൽ മാജിക്' വിപണിയിലെത്തിക്കാനായിരുന്നു മുൻപ് തീരുമാനിച്ചിരുന്നത്. എന്നാൽ വിതരണത്തിന് മുൻപായി ഗുണമേന്മ പൂർണ്ണമായി ഉറപ്പാക്കണമെന്ന മന്ത്രിയുടെ കർശന നിർദേശത്തെ തുടർന്ന് താൽക്കാലികമായി പദ്ധതി നീട്ടിവെക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories