Share this Article
News Malayalam 24x7
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധ രാത്രി മുതല്‍
Kerala Trawling Ban Starts Tonigh

സംസ്ഥാനത്ത് ഈ വർഷത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ജൂലൈ 31 വരെ നീണ്ടുനിൽക്കുന്ന 52 ദിവസത്തെ നിരോധന കാലയളവിൽ യന്ത്രവൽകൃത ബോട്ടുകൾക്ക് കടലിൽ മത്സ്യബന്ധനം നടത്തുന്നതിന് പൂർണ്ണ വിലക്കുണ്ടാകും.


മത്സ്യങ്ങളുടെ പ്രജനന കാലമായ ജൂൺ, ജൂലൈ മാസങ്ങളിൽ ആഴക്കടൽ മത്സ്യബന്ധനം നിയന്ത്രിക്കുന്നത് വഴി കടൽ സമ്പത്ത് സംരക്ഷിക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം. നിരോധനത്തിന്റെ പശ്ചാത്തലത്തിൽ കടലിൽ പോയ ഭൂരിഭാഗം ബോട്ടുകളും ഇതിനോടകം ഹാർബറുകളിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഇൻബോർഡ് വള്ളങ്ങൾക്കും മറ്റ് പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്കും നിരോധനം ബാധകമല്ല. ഇവർക്ക് തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ വരെ പോയി മത്സ്യബന്ധനം നടത്താവുന്നതാണ്.

നിരോധനം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാർഡും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന ബോട്ടുകൾ പിടിച്ചെടുക്കുമെന്നും പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു. ഏകദേശം ഒന്നര മാസത്തോളം നീളുന്ന ഈ കാലയളവ് മത്സ്യത്തൊഴിലാളികൾക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നതിനാൽ സർക്കാർ സൗജന്യ റേഷൻ ഉൾപ്പെടെയുള്ള ആശ്വാസ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories