Share this Article
News Malayalam 24x7
അസമില്‍ വ്യോമസേന വിമാനാപകടം; 5 സൈനികര്‍ക്ക് വീരമൃത്യു
 5 Personnel Killed

അസമിലെ ജോർഹട്ടിൽ വ്യോമസേനയുടെ ചരക്ക് വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ അഞ്ച് സൈനികർക്ക് വീരമൃത്യു. ജോർഹട്ടിലെ വ്യോമസേനാ താവളത്തിൽ ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റൺവേയ്ക്ക് സമീപമുള്ള തുറന്ന പ്രദേശത്തേക്ക് വിമാനം തകർന്നുവീഴുകയായിരുന്നു. അപകടത്തെത്തുടർന്ന് വിമാനത്തിന് തീപിടിച്ചു. വിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റ് മാത്രമാണ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.

വ്യോമസേനയുടെ എഎൻ-32 (AN-32) ചരക്ക് വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട സൈനികരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ക്വാഡ്രൺ ലീഡർ പ്രശാന്ത് സിംഗ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് ശുഭം കുമാർ, സാർജന്റ് ജിതേന്ദ്ര ശർമ്മ, അഗ്നിവീർ വായു വിഭാഗത്തിലെ ഖേമാറാം കുമാവത്, ഡാനിഷ് ആലം എന്നിവരാണ് വീരമൃത്യു വരിച്ച സൈനികർ.


അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യൻ വ്യോമസേന സുപ്രധാന സൈനിക നീക്കങ്ങൾക്കും ലോജിസ്റ്റിക്സ് ആവശ്യങ്ങൾക്കുമായി വ്യാപകമായി ഉപയോഗിക്കുന്ന വിമാനമാണ് എഎൻ-32. വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യോമതാവളങ്ങളിൽ ഒന്നായ ജോർഹട്ടിൽ വെച്ചുണ്ടായ ഈ ദാരുണ സംഭവം രാജ്യത്തെ ഒന്നടങ്കം നോവിക്കുന്നതാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories