Share this Article
News Malayalam 24x7
'നിപ വൈറസ് വ്യാപന ആശങ്കകളില്ല'; ആരോഗ്യമന്ത്രി കെ.മുരളീധരൻ
Kerala Health Minister

സംസ്ഥാനത്ത് നിലവിൽ നിപ്പ വൈറസ് വ്യാപന ആശങ്കകളില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. നിപ്പ പ്രതിരോധത്തിന് ആവശ്യമായ ആന്റിവൈറൽ മരുന്നുകൾ ഇന്ന് വൈകുന്നേരത്തോടെ ഡൽഹിയിൽ നിന്നും കേരളത്തിലെത്തുമെന്നും മന്ത്രി അറിയിച്ചു.

ചെന്നൈയിൽ സ്റ്റോക്കുണ്ടായിരുന്ന മരുന്നുകളുടെ കാലാവധി കഴിഞ്ഞതിനാലാണ് ഡൽഹിയിൽ നിന്നും പുതിയ ബാച്ച് എത്തിക്കുന്നത്. നിലവിലെ സാഹചര്യം നേരിടാൻ സർക്കാർ ശക്തമായ പ്രതിരോധ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഇതുവരെ നടത്തിയ എല്ലാ സ്രവ പരിശോധനകളും നെഗറ്റീവാണ്. മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലുള്ള രോഗിയുടെ നിലയിൽ മാറ്റമില്ലാതെ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.


നിപ്പ പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ വിമർശനങ്ങൾ തികച്ചും ദൗർഭാഗ്യകരമാണ്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഇത്തരം ഗൗരവമേറിയ വിഷയങ്ങളെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നത് ശരിയല്ലെന്നും സർക്കാരിനെതിരെയുള്ള ആയുധമായി മാത്രം ഇതിനെ കാണുന്നത് ശരിയായ രാഷ്ട്രീയ സമീപനമല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories