ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ പത്തോളം ഫ്ലാറ്റുകൾ പൂർണ്ണമായും കത്തിനശിച്ചു. നഗരത്തിലെ ഗൗർ ഗ്രീൻ അവന്യൂ സൊസൈറ്റിയിലെ കെട്ടിടത്തിലാണ് ഇന്ന് രാവിലെ തീപിടുത്തം ഉണ്ടായത്.
കെട്ടിടത്തിന്റെ ഒൻപതാം നിലയിലാണ് തീപിടുത്തം തുടങ്ങിയത്. പെട്ടെന്നുതന്നെ തീ അടുത്ത ഫ്ലാറ്റുകളിലേക്കും പടരുകയായിരുന്നു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിൽ കുടുങ്ങിക്കിടന്നവരെ അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി സുരക്ഷിതമായി പുറത്തെത്തിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പതിനഞ്ചോളം ഫയർ എഞ്ചിനുകൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാൻ സാധിച്ചത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ