ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ സഫ്ദർജങ് ഏരിയയിലുള്ള വസതിയിൽ ജഡ്ജിയെ മരിച്ച നിലയിൽ കണ്ടെത്തി. 30 വയസ്സുകാരനായ അമൻ കുമാർ ശർമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ അളിയനാണ് പൊലീസിനെ വിവരം അറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.ജീവനൊടുക്കിയത് ആണെന്ന് സംശയിക്കുന്നുണ്ടെങ്കിലും എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
2021 ജൂൺ 19നാണ് അമൻ കുമാർ ശർമ ഡൽഹി ജുഡീഷ്യൽ സർവീസിൽ ചേർന്നത്. പൂണെയിലെ സിംബയോസിസ് ലോ സ്കൂളിൽ നിന്ന് 2018ൽ ബിഎ എൽഎൽബി പൂർത്തിയാക്കിയ അദ്ദേഹം, തന്റെ ഔദ്യോഗിക കാലയളവിൽ സിവിൽ, ക്രിമിനൽ വിഭാഗങ്ങളിലായി നിരവധി കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.ജുഡീഷ്യൽ മജിസ്‌ട്രേട്ട് ഫസ്റ്റ് ക്ലാസായും സിവിൽ ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2025 ഒക്ടോബറിൽ കർക്കർദൂമ കോടതിയിലെ നോർത്ത്-ഈസ്റ്റ് ഡിസ്ട്രിക്റ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ ഫുൾ ടൈം സെക്രട്ടറിയായി.