Share this Article
News Malayalam 24x7
മെഡിക്കല്‍ കോളേജുകളിലെ വിവിധ തസ്തികകളിലേക്ക് പുതിയ നിയമനങ്ങള്‍
New Superintendents Appointed in Government Medical Colleges


സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രധാന തസ്തികകളിലേക്ക് പുതിയ നിയമനങ്ങൾ നടത്തി സർക്കാർ ഉത്തരവിറക്കി. സൂപ്രണ്ട്, അഡീഷണൽ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, റെസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികകളിലാണ് പുതിയ നിയമനങ്ങൾ നടത്തിയത്.

  • തിരുവനന്തപുരം മെഡിക്കൽ കോളേജ്: നിലവിലെ സൂപ്രണ്ട് ഡോ. ജയചന്ദ്രൻ പദവിയിൽ തുടരും.

  • എറണാകുളം മെഡിക്കൽ കോളേജ്: പുതിയ സൂപ്രണ്ടായി ഡോ. അനൂപ് ജോസഫിനെ നിയമിച്ചു.

  • തൃശൂർ മെഡിക്കൽ കോളേജ്: ഡോ. ലിജോ കൊല്ലന്നൂർ ആണ് പുതിയ സൂപ്രണ്ട്.

  • കോട്ടയം മെഡിക്കൽ കോളേജ്: ഡോ. ടി. ജി. തോമസ് പുതിയ സൂപ്രണ്ടായി ചുമതലയേൽക്കും.

  • ഇടുക്കി മെഡിക്കൽ കോളേജ്: ഡോ. ഹരീഷ് ചന്ദ്രനെ സൂപ്രണ്ടായി നിയമിച്ചു.

  • ആലപ്പുഴ മെഡിക്കൽ കോളേജ്: ഡോ. ലക്ഷ്മിയാണ് പുതിയ സൂപ്രണ്ട്.


സൂപ്രണ്ട് തസ്തികകൾക്ക് പുറമെ വിവിധ മെഡിക്കൽ കോളേജുകളിലെ ഡെപ്യൂട്ടി സൂപ്രണ്ട്, റെസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികകളിലും പുതിയ നിയമനങ്ങൾ നടന്നിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories