Share this Article
News Malayalam 24x7
സംസ്ഥാനത്തെ IAS-IPS തലങ്ങളില്‍ അഴിച്ചുപണിക്ക് സര്‍ക്കാര്‍
Kerala Government Plans Major IAS and IPS Administrative Reshuffle

സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വകുപ്പുകളിൽ വൻ അഴിച്ചുപണി നടത്തി ഭരണസംവിധാനം പുനഃസംഘടിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഭരണതലത്തിൽ കൂടുതൽ കാര്യക്ഷമത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പദവികളിൽ വലിയ മാറ്റങ്ങളാണ് സർക്കാർ ആലോചിക്കുന്നത്.

അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഈ മാസം 30-ന് വിരമിക്കുന്ന ഒഴിവിലേക്ക് നിലവിലെ ധനകാര്യ സെക്രട്ടറി കെ.ആർ. ജ്യോതിലാലിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാനാണ് ഉയർന്ന മുൻഗണന നൽകുന്നത്. ചീഫ് സെക്രട്ടറി മാറ്റത്തിനൊപ്പം തന്നെ വിവിധ സർക്കാർ വകുപ്പ് സെക്രട്ടറിമാരുടെ പദവികളിലും വൻ മാറ്റമുണ്ടാകും. മുൻപ് സസ്പെൻഷൻ നടപടികൾ നേരിട്ടിരുന്ന ബി. അശോക്, എൻ. പ്രശാന്ത് എന്നീ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ഈ പുനഃസംഘടനയിലൂടെ നിർണായക പദവികൾ ലഭിക്കാൻ സാധ്യതയുണ്ട്.


ഐ.എ.എസ് തലത്തിലെ അഴിച്ചുപണിക്ക് പിന്നാലെ പൊലീസ് ഉന്നതതലത്തിലും മാറ്റങ്ങളുണ്ടാകും. നിലവിൽ ക്രമസമാധാന ചുമതല വഹിക്കുന്ന എ.ഡി.ജി.പി എച്ച്. വെങ്കിടേഷിനെ ഈ പദവിയിൽ നിന്ന് മാറ്റിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രമസമാധാന ചുമതലയിലേക്ക് കൂടുതൽ ഊർജ്ജസ്വലനായ ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കുന്നതിന്റെ ഭാഗമായി എ.ഡി.ജി.പിമാരായ ദിനേന്ദ്ര കശ്യപ്, പി. വിജയൻ എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. വരും ദിവസങ്ങളിൽ തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ പുറത്തിറങ്ങിയേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories