Share this Article
News Malayalam 24x7
കാലവർഷം ശക്തി കുറയുന്നു; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
rain

സംസ്ഥാനത്ത് കാലവർഷത്തിന്റെ ശക്തി കുറയുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ഇന്ന് മലബാർ മേഖലയിലെ മൂന്ന് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്.

മറ്റ് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എങ്കിലും കേരള തീരത്ത് ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത നിലനിൽക്കുന്നതിനാൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടുത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.


അതേസമയം, അടുത്തയാഴ്ച അവസാനത്തോടെ സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ചിലയിടങ്ങളിൽ കനത്ത മഴ ലഭിച്ചേക്കുമെന്നതിനാൽ പൊതുജനങ്ങൾ ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories