Share this Article
News Malayalam 24x7
രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ; വാര്‍ഷിക ജനറല്‍ ബോഡിയില്‍ തര്‍ക്കം
Shwetha Menon

മലയാളം താരസംഘടനയായ 'അമ്മ'യുടെ (AMMA) വാർഷിക ജനറൽ ബോഡി യോഗത്തിൽ വൻ തർക്കവും നാടകീയ രംഗങ്ങളും. യോഗത്തിനിടയിലെ വാദപ്രതിവാദങ്ങൾക്കൊടുവിൽ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും താൻ രാജിവെക്കുകയാണെന്ന് നടി ശ്വേത മേനോൻ വേദിയിൽ കയറി പ്രഖ്യാപിച്ചു.

പുതിയ ഭരണസമിതി അധികാരമേറ്റതിന് ശേഷം ചേരുന്ന ആദ്യ ജനറൽ ബോഡി യോഗത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. ഭരണസമിതിക്കെതിരെ ചില അംഗങ്ങൾ ശക്തമായ വിമർശനം ഉന്നയിച്ചതാണ് തർക്കങ്ങൾക്ക് വഴിതെളിച്ചത്. തുടർന്നുണ്ടായ അസ്വാരസ്യങ്ങൾക്കൊടുവിലാണ് ശ്വേത മേനോൻ രാജി സന്നദ്ധത അറിയിച്ചത്.


യോഗത്തിലെ തർക്കങ്ങൾ കാരണം സംഘടനയുടെ വാർഷിക റിപ്പോർട്ട് ഇതുവരെ പാസാക്കാൻ സാധിച്ചിട്ടില്ല. അതേസമയം, വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ശ്വേത മേനോനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ മറ്റ് ഭാരവാഹികളും അംഗങ്ങളും നടത്തിവരികയാണെന്നാണ് റിപ്പോർട്ടുകൾ.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories