Share this Article
News Malayalam 24x7
വീണ വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരായി; ഇന്നത്തെ ചോദ്യം ചെയ്യൽ നിർണായകം
Veena Vijayan Appears Before ED

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഓഫീസിൽ വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരായി. ഇത് രണ്ടാം തവണയാണ് വീണ വിജയനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. ഈ മാസം 29-ന് ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരുന്നതെങ്കിലും മുൻകൂട്ടി അറിയിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ ഇന്ന് ഹാജരായത്.

എക്സാലോജിക്-സിഎംആർഎൽ ഇടപാടുകളുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) ശേഖരിച്ച 134-ഓളം സുപ്രധാന രേഖകൾ കഴിഞ്ഞ ദിവസം ഇ.ഡിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ട ചോദ്യം ചെയ്യൽ നടക്കുന്നത്. ഇമെയിൽ സന്ദേശങ്ങളും ബാങ്ക് ഇടപാട് വിവരങ്ങളും ഉൾപ്പെടെയുള്ള നിർണായക രേഖകളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.


നൽകാത്ത സേവനങ്ങളുടെ പേരിൽ എക്സാലോജിക് കമ്പനി സിഎംആർഎല്ലിൽ നിന്നും 2.78 കോടി രൂപ കൈപ്പറ്റി എന്നാണ് പ്രധാന ആരോപണം. കഴിഞ്ഞ ജൂൺ 17-ന് നടന്ന ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ വീണ നൽകിയ മൊഴികളിൽ ചില പൊരുത്തക്കേടുകൾ ഇ.ഡി കണ്ടെത്തിയിരുന്നു. ഇതിനോടകം സിഎംആർഎൽ എം.ഡി ശശിധരൻ കർത്തയുടെ കുടുംബാംഗങ്ങളെയും കമ്പനി പ്രതിനിധികളെയും ഇ.ഡി ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഈ മൊഴികളും പുതുതായി ലഭിച്ച രേഖകളും മുൻനിർത്തിയായിരിക്കും വീണ വിജയനെ ഇ.ഡി വിശദമായി ചോദ്യം ചെയ്യുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories