ബിജെപിയുടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തും. രാവിലെ 10ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോ നടക്കും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും. അതിവേഗ റേയില്‍വേ പാതയും പ്രഖ്യാപിക്കാനുള്ള സാധ്യതയുമുണ്ട്.
ഔദ്യോഗിക ചടങ്ങിന് ശേഷം കോര്‍പ്പറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശനം ചെയ്യും. കോര്‍പ്പറേഷനില്‍ അധികാരത്തിലേറിയാല്‍ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്ത് കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം, കേരളത്തിലെ സന്ദര്‍ശനത്തിന് ശേഷം എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെത്തും.