Share this Article
News Malayalam 24x7
ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ വിമാനം ട്രക്കുമായി കൂട്ടിയിടിച്ച് അപകടം
New York LaGuardia Airport Plane Accident

ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനം റൺവേയിലുണ്ടായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കാനഡയിൽ നിന്ന് എത്തിയ എയർ കാനഡ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്.

വിമാനം വിജയകരമായി ലാൻഡ് ചെയ്ത ശേഷം ഗേറ്റിന് സമീപത്തേക്ക് നീങ്ങുമ്പോഴാണ് റൺവേയിലുണ്ടായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കൂട്ടിയിടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ മുൻഭാഗത്തിന് വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നൂറോളം യാത്രക്കാരാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്.

അപകടത്തിൽ പരിക്കേറ്റവരിൽ വിമാനത്തിന്റെ പൈലറ്റിന്റെയും സഹ പൈലറ്റിന്റെയും നില ഗുരുതരമാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. മറ്റ് യാത്രക്കാർക്കും ജീവനക്കാർക്കും നിസ്സാര പരിക്കുകൾ ഏറ്റിട്ടുണ്ട്. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അധികൃതർ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories