Share this Article
News Malayalam 24x7
ജറുസലേമിലും ടെല്‍ അവീവിലും ആക്രമണം
Airstrikes Reported in Jerusalem, Tel Aviv, and Iranian Energy Centers

പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു. ഇറാന്റെ വിവിധ നഗരങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ അതിശക്തമായ വ്യോമാക്രമണം നടത്തി. ഇതിന് തിരിച്ചടിയായി ഇസ്രയേലിലെ ജറുസലേമിലും ടെൽ അവീവിലും ഇറാൻ പ്രത്യാക്രമണം നടത്തി. 24 ദിവസം പിന്നിട്ട ഈ സംഘർഷം മേഖലയെ വൻ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.

യുദ്ധത്തിന്റെ കെടുതികൾ അയൽരാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്. അബുദാബിയിൽ തകർന്നുവീണ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരു ഇന്ത്യക്കാരന് പരിക്കേറ്റു. സൗദി അറേബ്യ ലക്ഷ്യമാക്കി വന്ന 19 ഡ്രോണുകൾ തകർത്തതായി അധികൃതർ അറിയിച്ചു. ബഹ്‌റൈനിൽ അർദ്ധരാത്രി പലതവണ അപായ സൈറണുകൾ മുഴങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. കുവൈറ്റിലുണ്ടായ ആക്രമണത്തിൽ ഏഴ് വൈദ്യുതി ലൈനുകൾ തകർന്നു.


ഇറാഖിലെ വ്യോമതാവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ പി.എം.എഫ് സൈനിക താവളത്തിലെ 7 പേർ കൊല്ലപ്പെട്ടു. ലബനനിലെ ടൈർ നഗരത്തിൽ ഒരു ആംബുലൻസിന് നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


കരയുദ്ധം ആരംഭിക്കുകയാണെങ്കിൽ പേർഷ്യൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിലും വ്യാപകമായി മൈനുകൾ വിതയ്ക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കി. ഇത് ആഗോളതലത്തിൽ ചരക്കുനീക്കത്തെ പൂർണ്ണമായും ബാധിച്ചേക്കാം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് ഒരു അവസരം കൂടി നൽകുമെന്നും ചർച്ചകൾക്ക് തയ്യാറാണെന്നും സൂചിപ്പിച്ചെങ്കിലും അത്തരമൊരു ചർച്ചയും നടക്കുന്നില്ലെന്ന് ഇറാൻ വ്യക്തമാക്കി. അതേസമയം, കരയുദ്ധത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഇസ്രയേലും അറിയിച്ചു. പശ്ചിമേഷ്യ അതീവ ജാഗ്രതയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories