Share this Article
News Malayalam 24x7
ഹോർമുസ് കടലിടുക്കിക്കിൽ കുടുങ്ങിയ 2 ഇന്ത്യൻ LPG ടാങ്കറുകൾ ഉടൻ ഇന്ത്യയിൽ എത്തും
LPG Tankers

ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഉടൻ ഇന്ത്യയിലെത്തും. നാവികസേനയുടെ ശക്തമായ സംരക്ഷണത്തിലാണ് കപ്പലുകൾ കഴിഞ്ഞദിവസം കടലിടുക്ക് പിന്നിട്ടത്. സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയാണ് കപ്പലുകളെ നാവികസേന സുരക്ഷിതമായി പുറത്തെത്തിച്ചത്.

ബി ഡബ്ല്യു ടി വൈ ആർ (BW TYR), ബി ഡബ്ല്യു ഇ എൽ എം (BW ELM) എന്നീ ടാങ്കറുകളാണ് ഉടൻ ഇന്ത്യയിലെത്തുക. BW TYR നാളെ മുംബൈ തീരത്തെത്തും. BW ELM മറ്റന്നാൾ മംഗളൂരു തീരത്താണ് എത്തുന്നത്. പേർഷ്യൻ ഗൾഫ് മേഖലയിലുള്ള ബാക്കി 18 കപ്പലുകൾക്കും ഉടൻ ഹോർമുസ് കടക്കാനുള്ള അനുവാദം ലഭിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.


രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ആവശ്യത്തിന് വേണ്ട സ്റ്റോക്ക് ലഭ്യമാണെന്നും ഇന്ധനക്ഷാമം ഉണ്ടാകുമെന്ന തരത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. സംഘർഷമേഖലയിൽ കുടുങ്ങിയ മറ്റ് കപ്പലുകളുടെ യാത്രയും സുരക്ഷിതമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories