Share this Article
News Malayalam 24x7
വലിയ സര്‍പ്രൈസ്, അല്‍പ്പസമയം മാത്രമേ എടുക്കൂ; അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പ് നല്‍കി ഇറാൻ
Iran’s Warning to US and Israel

അമേരിക്കയ്ക്കും ഇസ്രയേലിനും ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. തങ്ങളുടെ പക്കൽ വലിയൊരു 'സർപ്രൈസ്' ഉണ്ടെന്നും അത് പുറത്തെടുക്കാൻ അല്പസമയം മാത്രമേ വേണ്ടിവരൂ എന്നും ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഈ പുതിയ പ്രസ്താവന.

ബുഷെഹർ ആണവനിലയത്തിന് നേരെ അമേരിക്കയോ ഇസ്രയേലോ ആക്രമണം നടത്തിയാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇറാൻ മുന്നറിയിപ്പ് നൽകി. ആണവനിലയത്തിന് നേരെയുള്ള ആക്രമണം മൂലം ഉണ്ടാകുന്ന റേഡിയോ ആക്ടീവ് മലിനീകരണം ഇറാൻ തലസ്ഥാനമായ ടെഹ്‌റാനെക്കാൾ കൂടുതൽ ഗൾഫ് രാജ്യങ്ങളെയാകും ബാധിക്കുകയെന്ന് ഇറാൻ സൂചിപ്പിച്ചു. ബുഷെഹർ ആണവനിലയത്തിന് നേരെ ഇതുവരെ നാല് തവണ ബോംബേറുണ്ടായതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാക്ചി വെളിപ്പെടുത്തി.


മഹ്ഷർ പെട്രോകെമിക്കൽ സോണിലുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാന്റെ പ്രത്യാക്രമണത്തിൽ

അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകർന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിലെ കാണാതായ സഹപൈലറ്റിനായുള്ള തിരച്ചിൽ തുടരുകയാണ്. ഇറാന്റെ ആണവ-വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ ഗൾഫ് മേഖലയിലാകെ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ഇറാന്റെ പക്ഷം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories