Share this Article
News Malayalam 24x7
സമാധാന ചര്‍ച്ചയില്‍ തീരുമാനമാകാത്തത് തിരിച്ചടി; ബാരലിന് 100ഡോളര്‍ കടന്ന് ക്രൂഡ് ഓയില്‍ വില
Crude Oil

ഇറാൻ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുറഞ്ഞുനിന്നിരുന്ന എണ്ണവില വീണ്ടും 100 ഡോളർ കടന്നിരിക്കുകയാണ്.

യുഎസ് ക്രൂഡ് ഓയിൽ വില എട്ട് ശതമാനം വർധിച്ച് ബാരലിന് 104.24 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ വില ഏഴ് ശതമാനം വർധിച്ച് 102.29 ഡോളറിലുമെത്തി. യുക്രൈൻ-റഷ്യ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ബാരലിന് 70 ഡോളറോളമായിരുന്നു വില. യുദ്ധം രൂക്ഷമായതോടെ ഇത് 119 ഡോളറിന് മുകളിൽ വരെ ഉയർന്നിരുന്നു.


രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് കഴിഞ്ഞയാഴ്ച എണ്ണവിലയിൽ കുറവുണ്ടായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ബാരലിന് 100 ഡോളറിൽ താഴെയായിരുന്നു വില. എന്നാൽ സമാധാന ചർച്ചകളിൽ തീരുമാനമാകാത്തതും ഇറാനെതിരെയുള്ള യുഎസ് നീക്കങ്ങളും വില വീണ്ടും കുതിച്ചുയരാൻ കാരണമായി. ആഗോള വിപണിയിലെ ഈ വിലവർദ്ധനവ് വരും ദിവസങ്ങളിൽ ഇന്ത്യയിലും ഇന്ധനവില വർദ്ധിക്കാൻ കാരണമായേക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories