അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തെ തനിക്ക് ഭയമില്ലെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ വ്യക്തമാക്കി. തങ്ങൾ രാഷ്ട്രീയക്കാരല്ലെന്നും സമാധാനത്തിന്റെ പാലം പണിയാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധങ്ങൾക്കെതിരെ ഇനിയും ശബ്ദമുയർത്തുമെന്നും ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും മാർപ്പാപ്പ ആവശ്യപ്പെട്ടു. "സമാധാനം വേണം, യുദ്ധം അവസാനിക്കണം" എന്ന സന്ദേശമാണ് അദ്ദേഹം ലോകരാഷ്ട്രങ്ങൾക്ക് നൽകിയത്. വത്തിക്കാനിൽ നടത്തിയ പ്രത്യേക പ്രസംഗത്തിലാണ് ട്രംപിനോടുള്ള തന്റെ നിലപാടും ലോക സമാധാനത്തിനായുള്ള ആഹ്വാനവും മാർപ്പാപ്പ വ്യക്തമാക്കിയത്.