Share this Article
News Malayalam 24x7
പിണറായിയുടെ ഗണ്‍മാന്‍മാര്‍ ഒളിവിൽ; കുരുക്ക് മുറുകുന്നു
CM's Gunmen Absconding

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതികളായ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ ഒളിവിലാണെന്ന് റിപ്പോർട്ട്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. കേസിലെ അഞ്ച് പ്രതികളുടെയും മൊബൈൽ ഫോണുകൾ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പോലീസ് അറിയിച്ചു.


പ്രതികൾക്കായി കേരളത്തിന് അകത്തും പുറത്തും വ്യാപകമായ തിരച്ചിലാണ് നടക്കുന്നത്. കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതോടെയാണ് ഗൺമാന്മാർ ഒളിവിൽ പോയത്. ആലപ്പുഴ ജില്ലാ കോടതി വളപ്പിൽ നിന്നാണ് പ്രതികൾ പോലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിവിൽ പോയതെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. പ്രതികളുടെ ലൊക്കേഷൻ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം പ്രത്യേക സംഘം തേടിയിട്ടുണ്ട്.


ആലപ്പുഴയിൽ നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി സഞ്ചരിച്ച ബസിന് നേരെ കറുത്തക്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഗൺമാന്മാർ ലാത്തി ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഈ സംഭവത്തിൽ കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് ഒടുവിൽ പോലീസ് ഗൺമാന്മാർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories