Share this Article
News Malayalam 24x7
തുടര്‍ച്ചയായി ടിനി ടോം സൈബര്‍ അധിക്ഷേപം നടത്തുന്നു; പരാതി നല്‍കി അന്‍സിബ ഹസന്‍
Ansiba Hassan

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങളുമായി ബന്ധപ്പെട്ട് നടൻ ടിനി ടോമിനെതിരെ കൊച്ചി ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകി നടി അൻസിബ ഹസ്സൻ. ടിനി ടോം തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി സൈബർ അധിക്ഷേപം നടത്തുന്നുവെന്നും വർഗ്ഗീയ പരാമർശങ്ങൾ ഉന്നയിക്കുന്നുവെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്.

തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് ടിനി ടോമിന്റെ പെരുമാറ്റമെന്നും തന്നേയും തന്റെ കുടുംബാംഗങ്ങളേയും അദ്ദേഹം വ്യക്തിപരമായി വേട്ടയാടുകയാണെന്നും അൻസിബ പരാതിയിൽ ആരോപിക്കുന്നു. താരസംഘടനയിലെ അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് കാര്യങ്ങൾ കടന്നതെന്നാണ് സൂചന.


നേരത്തെ നടി ലക്ഷ്മിപ്രിയയ്ക്കെതിരെയും തൃപ്പൂണിത്തുറ എസ്‌.ഐയ്‌ക്കെതിരെയും അൻസിബ സമാനമായ രീതിയിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ടിനി ടോമിനെതിരെയും നിയമനടപടികളുമായി നടി മുന്നോട്ട് പോയിരിക്കുന്നത്. പരാതി സ്വീകരിച്ച ഇൻഫോപാർക്ക് പോലീസ് സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories