Share this Article
News Malayalam 24x7
പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ്; മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയും കേസെടുക്കണമെന്ന് ഇ ഡി
Thiruvananthapuram ED Raid Case

സി.എം.ആർ.എൽ - എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ ശക്തമാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കം. കേസിൽ വീണ തായ്ക്കണ്ടിക്ക് സമൻസ് അയക്കുന്ന കാര്യത്തിൽ ഇ.ഡി ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും. അതേസമയം, തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ മുതിർന്ന പാർട്ടി നേതാക്കൾക്കെതിരെയും കേസെടുക്കണമെന്ന് ഇ.ഡി പൊലീസിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. മുതിർന്ന നേതാക്കളുടെ അറിവോടും നിർദ്ദേശത്തോടും കൂടിയാണ് ആക്രമണം നടന്നതെന്നും അതിനാൽ അവരെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞു നിർത്തിയാണ് പാർട്ടി പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളും സി.പി.ഐ.എം പ്രാദേശിക നേതാക്കളും ഉൾപ്പെടെ 26 പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതിനിടെ, വീണ വിജയന് സമൻസ് അയക്കുന്നതുമായി ബന്ധപ്പെട്ട് ഇ.ഡി ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി കൊച്ചിയിലെ ഉദ്യോഗസ്ഥർ ഇന്ന് ചർച്ച നടത്തും. കേസ് അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ട് സി.എം.ആർ.എൽ നൽകിയ ഹർജിയിൽ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയാനിരിക്കുന്ന സാഹചര്യത്തിൽ, തിടുക്കപ്പെട്ട് നടപടികളിലേക്ക് കടക്കേണ്ടതില്ലെന്ന അഭിപ്രായവും ഒരു വിഭാഗം ഉദ്യോഗസ്ഥർക്കുണ്ട്. ഇന്നത്തെ വിശദമായ ചർച്ചകൾക്കും നിയമോപദേശങ്ങൾക്കും ശേഷമായിരിക്കും സമൻസിന്റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories