Share this Article
News Malayalam 24x7
വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
Vadakara Screenshot Case

വടകര കാഫിർ സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡി.വൈ.എഫ്.ഐ (DYFI) നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഈ മാസം 27-ലേക്ക് മാറ്റി. കേസിൽ വിശദമായ വാദം കേൾക്കുന്നതിനായിട്ടാണ് കോടതി ഹർജി മാറ്റിവെച്ചത്.

നേരത്തെ വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജാമ്യം നൽകിയാൽ പ്രതി തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ ശക്തമായ വാദം മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ജിതിൻ ജാമ്യം തേടി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.


സോഷ്യൽ മീഡിയയിലൂടെ മതസൗഹാർദ്ദം തകർക്കുന്ന രീതിയിൽ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചു എന്ന ആരോപണത്തിലാണ് ജിതിൻ ഭാസ്കർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തത്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories