Share this Article
News Malayalam 24x7
ശബരിമല സ്വർണക്കവർച്ച കേസ്: കുറ്റപത്രം എപ്പോൾ സമർപ്പിക്കുമെന്ന് എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയെ അറിയിക്കും
Sabarimala Gold Case

ശബരിമല സ്വർണക്കവർച്ച കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസിൽ കുറ്റപത്രം എപ്പോൾ സമർപ്പിക്കാൻ സാധിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇന്ന് കോടതിയെ അറിയിക്കും.

കേസിലെ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മുൻ ദേവസ്വം ബോർഡ് അംഗം പി.എസ്. പ്രശാന്തിന്റെ കാലയളവിൽ ശബരിമലയിലെ സ്വർണപ്പാളികൾ കടത്താൻ നടന്ന നീക്കങ്ങളുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ സംഭവത്തിൽ ആരെൊക്കെ പ്രതികളാകും, എന്ത് വീഴ്ചകളാണ് അന്വേഷണത്തിൽ കണ്ടെത്തിയത് തുടങ്ങിയ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് ഇന്ന് എസ്.ഐ.ടി കോടതിയിൽ സമർപ്പിക്കുമെന്നാണ് സൂചന.


ഇതോടൊപ്പം, കേസിന്റെ അന്വേഷണം കൂടുതൽ സുതാര്യമാക്കുന്നതിനായി സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അടങ്ങുന്ന ഡിവിഷൻ ബെഞ്ചായിരിക്കും ഈ ഹർജികൾ പരിഗണിക്കുക. ഇന്നത്തെ കോടതി നടപടികൾ കേസന്വേഷണത്തിന്റെ തുടർഗതിയിൽ നിർണായകമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories