Share this Article
News Malayalam 24x7
കേരളത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിന്‍ഹ ഇന്ന് ചുമതലയേല്‍ക്കും
Bishwanath Sinha

കേരളത്തിന്റെ 51-ാമത് ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ ഇന്ന് ചുമതലയേൽക്കും . ഇന്ന് വൈകിട്ട് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ, വിരമിക്കുന്ന നിലവിലെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിൽ നിന്ന് അദ്ദേഹം ഔദ്യോഗികമായി ചുമതലയേറ്റെടുക്കും . ചടങ്ങിൽ വെച്ച് ഡോ. എ. ജയതിലകിനുള്ള യാത്രയയപ്പും നടക്കും . മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

1992 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ ബിശ്വനാഥ് സിൻഹ, 2023 മുതൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. നിലവിലെ ഐ.എ.എസ് ഉദ്യോഗസ്ഥരിൽ ഏറ്റവും സീനിയറായ ബിശ്വനാഥ് സിൻഹ ബിഹാർ സ്വദേശിയാണ്. അദ്ദേഹത്തിന് 2028 സെപ്റ്റംബർ വരെ സർവീസ് കാലാവധിയുണ്ട്. തദ്ദേശസ്വയംഭരണം, ധനകാര്യം തുടങ്ങിയ വിവിധ പ്രധാന വകുപ്പുകളിൽ അദ്ദേഹം ഇതിനകം സേവനമനുഷ്ഠിച്ചിട്ടുണ്ട്.


ബിശ്വനാഥ് സിൻഹ ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കുന്നതോടെ ഒഴിവുവരുന്ന ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിലേക്ക് ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ചുമതലയേൽക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories