Share this Article
News Malayalam 24x7
"അവസാനം അമ്മു എന്നെ അടിക്കാൻ വന്നു, ആ വൃത്തികെട്ട സ്ത്രീ മരിച്ചിരുന്നെങ്കിൽ എന്ന് സിന്ധു പറഞ്ഞിട്ടുണ്ട്"; ​ഗുരുതര ആരോപണങ്ങളുമായി അമ്മൂമ്മ; അമ്മൂമ്മ വളരെ പ്രോബ്ലമാറ്റിക്കാണ്,അഡ്ജസ്റ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടെന്ന് അഹാന
വെബ് ടീം
1 hours 30 Minutes Ago
1 min read
ahana

അമ്മയുടെ സഹോദരിയുടെ മകൾ തൻവി സുധീർ ഘോഷിന്റെ വ്‌ളോഗിലൂടെ പുറത്തുവന്ന ചില കാര്യങ്ങൾ നടി അഹാന കൃഷ്ണയുടെ കുടുംബത്തിന് നേരെയുള്ള സൈബർ സ്‌പെയ്‌സ് ആക്രമത്തിന് ഇടയാക്കിയിരുന്നു. അഹാനയുടെ അമ്മ സിന്ധു കൃഷ്ണയുടെ പിതാവിന്റെ മരണത്തിനു ശേഷം, സിന്ധുവിന്റെ അമ്മയെ ആരും തിരിഞ്ഞു നോക്കാനില്ല എന്ന നിലയിൽ അവർ വ്‌ളോഗിലൂടെ ചില കാര്യങ്ങൾ അവതരിപ്പിച്ചു. അമ്മൂമ്മയുടെ ഒരു വീഡിയോ കോൾ ആയിരുന്നു തൻവിയുടെ വീഡിയോയ്ക്കാധാരം. 

അതേ സമയം  നടി അഹാന കൃഷ്ണയ്ക്കും അമ്മ സിന്ധു കൃഷ്ണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ആണ്  അമ്മൂമ്മ വസന്ത പറഞ്ഞിരിക്കുന്നത് . ‘ആ വൃത്തികെട്ട സ്ത്രീ മരിച്ചിരുന്നെങ്കിൽ ഡാഡിയെ ഞാൻ എന്റെ വീട്ടിൽ കൊണ്ടു പോയി നോക്കുമായിരുന്നു’ എന്നാണ് സിന്ധു പറഞ്ഞത്. തനിക്കിപ്പോൾ ചെലവിനു പോലും മക്കൾ പൈസ തരുന്നില്ല. തന്നെ അസഭ്യം പറഞ്ഞപ്പോഴാണ് താനും തിരിച്ചു പറഞ്ഞതെന്നും വസന്ത വെളിപ്പെടുത്തി. അഹാനയുടെ കസിൻ കൂടിയായ തൻവിയുടെ വിഡിയോയിലൂടെയാണ് വസന്തയുടെ വെളിപ്പെടുത്തൽ.എന്റെ ഭർത്താവിന്റെ കാര്യങ്ങൾ സിന്ധു നോക്കുമായിരുന്നു. പക്ഷേ എന്റെ ഒരു കാര്യങ്ങളും അവർ നോക്കാറില്ല. കുറേ വർഷങ്ങൾക്ക് മുമ്പ് നോക്കിയിട്ടുണ്ട്. മൂന്ന് കൊല്ലത്തിനു മുമ്പ് ശരിക്കു നോക്കിയിട്ടുണ്ട്. പക്ഷേ പിന്നെ നോക്കാറില്ല. അതിനു കാരണം എന്താണെന്ന് അറിയില്ല. എന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തിരിച്ചു പറയും, അത് അറിയാതെ പറഞ്ഞുപോകുന്നതാണ്. കൊച്ചുമോളോട് ഞാൻ പറയാൻ പാടില്ലാത്തതു പറഞ്ഞു. അമ്മു എന്നെ പറയാൻ പാടില്ലാത്തതു പറഞ്ഞതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. ഓസിയോ ഹൻസുവോ ഇഷാനിയോ അവരാരും എന്നെ ഒന്നും പറഞ്ഞിട്ടില്ല. അമ്മു മാത്രമാണ് എന്നെ ഇങ്ങനെയെല്ലാം പറഞ്ഞിട്ടുള്ളൂ, വസന്തയുടെ വാക്കുകൾ.

വർഷങ്ങളായി കാനഡയിൽ താമസമാക്കിയ തൻവി, അടുത്തിടെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയിരുന്നു. ശേഷം തൻവിയും ഭർത്താവും രണ്ട് മക്കളും കൂടി നാട്ടിലേക്ക് തിരിച്ചു.സിന്ധുവിന്റെ സംരക്ഷണയിലായിരുന്നു പിതാവ് രംഗനാഥൻ. പലപ്പോഴും ഇവരുടെ വീട്ടിൽ അദ്ദേഹം വരുന്ന കാഴ്ചകളും മറ്റും സിന്ധുവും മക്കളും അവരുടെ വ്ലോഗുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പിതാവിന്റെ മരണം സിന്ധുവിനെ ഏറെ ബാധിച്ചിരുന്നു. ഏറ്റവും ഒടുവിൽ, മൂത്തമകളായ സിന്ധുവിന്റെ വീട്ടിൽ വന്ന ശേഷം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകവേയായിരുന്നു അദ്ദേഹത്തിന്റെ മരണം. പിതാവിനെ പരിചരിക്കാൻ പുരുഷ ഹോം നേഴ്‌സുമാരുടെ സേവനവും സിന്ധു ഏർപ്പാടാക്കിയിരുന്നു.എന്നാൽ, പിതാവ് മരിച്ച ശേഷം സിന്ധുവിന്റെ അമ്മ ഒറ്റപ്പെട്ടുവെന്ന തരത്തിലെ വാർത്തയാണ് തൻവിയുടെ വീഡിയോ വഴി പുറത്തിറങ്ങിയത്. ദിയ കൃഷ്ണയുടെ വിവാഹസമയത്ത് തൻവിയും മകനും സിന്ധുവിന്റെ കുടുംബത്തോടൊപ്പമായിരുന്നു. സിന്ധുവിന്റെ മാതാപിതാക്കളുടെ നിറസാന്നിധ്യത്തിലായിരുന്നു ദിയ കൃഷ്ണയുടെ വിവാഹം. മൂന്നു തലമുറകളെ താലോലിച്ച ശേഷമാണ് മുത്തച്ഛനായ രംഗനാഥൻ വിടവാങ്ങിയത്. ശേഷം, കുടുംബം ഒത്തുചേർന്ന് ഒരു ഫെയർവെൽ പ്രാർത്ഥനയും സംഘടിപ്പിച്ചിരുന്നു. ഒത്തൊരുമയുള്ള കുടുംബം എന്ന് ലോകം വിളിച്ചനേരത്താണ് തൻവിയുടെ വീഡിയോയുടെ വരവ്.

തൻവിയുടെ വീഡിയോ സിന്ധുവിന് നേരെ തിരിഞ്ഞതും പ്രതികരിച്ചത് മൂത്തമകൾ അഹാന കൃഷ്ണയാണ്. മുത്തശ്ശിയെ ആരും ഉപേക്ഷിച്ചതല്ല, പണ്ടുമുതലേ ആരുമായും ചേർന്ന് പോകാത്ത പ്രകൃതക്കാരിയാണ് അവർ എന്ന് അഹാന. മുത്തച്ഛന് അസുഖം ബാധിച്ചപ്പോൾ, അവരുടെ പിടിവാശി പണ്ടത്തേക്കാൾ കൂടുതലായി. വൃത്തിയുടെ കാര്യത്തിൽ അനാവശ്യ നിർബന്ധങ്ങൾ ഉള്ള വ്യക്തിയായതിനാൽ, മുത്തച്ഛനെ പരിചരിക്കാൻ വന്ന ഹോം നേഴ്‌സുമാരെ പോലും അവർ പരിധിക്ക് പുറത്തുനിർത്തിയിരുന്നത്രെ. സിന്ധുവായിരുന്നു ഹോം നേഴ്‌സുമാരുടെ ചുമതല വഹിച്ചിരുന്നത്. മാസങ്ങൾക്കുള്ളിൽ നിരവധിപ്പേർ മാറിമാറി വരേണ്ടി വന്നു.ഒടുവിൽ, പൊറുക്കാനാവാത്ത വിധം ചില കാര്യങ്ങൾ പറഞ്ഞതോടു കൂടി മുത്തശ്ശിയെ ഇനിയാർക്കും കൈകാര്യം ചെയ്യാൻ കഴിയില്ല എന്ന നിലയിൽ സിന്ധുവും അനുജത്തി സിമിയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പിൻവാങ്ങുകയായിരുന്നു എന്ന് അഹാന. തന്നെയും സഹോദരിമാരെയും വ്യക്തിഹത്യ ചെയ്യുന്ന തരത്തിലെ മുത്തശ്ശിയുടെ പരാമർശമാണ് അവരെ തങ്ങളിൽ നിന്നും കൂടുതലകറ്റിയത് എന്ന് അഹാന. ഇതാണ് സിന്ധു കുറ്റക്കാരിയെന്ന നിലയിൽ തൻവിയുടെ വ്‌ളോഗിലൂടെ പുറത്തുവന്നത്. എന്നാൽ, ഈ വഴിയേ പോകാത്ത ഹൻസിക കൃഷ്ണയുടെ പേര് ചില വ്ലോഗർമാർ വിഷയത്തിലേക്ക് വലിച്ചിഴച്ചു.ഇതുകൂടിയായതും, ഹൻസിക കൃഷ്ണ പ്രതികരിക്കാനുറച്ചു. അതുൽ വ്ലോഗ്സ്, ജിനൂസ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഹൻസികയാണ് മുത്തശ്ശിക്ക് അലോസരം സൃഷ്‌ടിച്ചതെന്ന വ്യാജേന തമ്പ്നെയിൽ ഉൾപ്പെടെ വ്ലോഗുകൾ പൊന്തി. ഇതിന്റെ സ്ക്രീൻഷോട്ട് സഹിതം പ്രതികരിച്ചിരിക്കുകയാണ് ഹൻസിക. വ്യൂസ് കിട്ടാനായി തന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്യുന്നു. ഇനിയും ഇത് തുടർന്നാൽ, താൻ മാനനഷ്‌ട കേസ് നൽകും എന്ന് ഹൻസിക താക്കീതും നൽകിയിട്ടുണ്ട്.

ഇതോടെയാണ് തങ്ങളുടെ ഭാ​ഗം വെളിപ്പെടുത്തി അഹാന രം​ഗത്തെത്തിയത്. "ഇന്നലെ എന്റെ കസിൻ ഒരു വിഡിയോ ഇട്ടു, മനപൂർവമാണോ അല്ലയോ എന്നറിയില്ല. അത് ഞങ്ങളെക്കുറിച്ച് ഒരു നെ​ഗറ്റീവ് ഇംപാക്ട് ഉണ്ടാക്കി.

നിങ്ങളെ സത്യത്തിൽ വിശ്വസിച്ച് നിശബ്ദമായിരിക്കാൻ അച്ഛൻ എപ്പോഴും ഞങ്ങളോട് പറയാറുണ്ട്. ഇതാദ്യമായല്ല ഞങ്ങളുടെ കുടുംബത്തെക്കുറിച്ച് പലരും കള്ളം പറയുന്നത്. ഇവിടെ പ്രധാനമായും ടാർ​ഗെറ്റ് ചെയ്യപ്പെടുന്നത് എന്റെ അമ്മയാണ്. പറയാനാണെങ്കിൽ ഒരുപാട് കാര്യങ്ങളുണ്ട്. കുടുംബത്തിൽ നടക്കുന്ന ഡ്രാമ സോഷ്യൽ മീഡിയയിൽ വന്ന് ചർച്ച ചെയ്യുന്നത് ചീപ്പാണ്.

പുതിയ വ്ലോ​ഗിനുള്ള കണ്ടന്റ് ആയല്ലോ എന്ന് നിങ്ങൾ ചിലപ്പോൾ ചിന്തിക്കും. ഞങ്ങൾ അങ്ങനെയുള്ള ആൾക്കാരല്ല. തൻവിയെ കുഞ്ഞായപ്പോൾ മുതൽ കാണുന്നതാണ്. കൊച്ചുകുട്ടി പിച്ചും പേയും വന്ന് പറയുന്നെന്ന രീതിയിലാണ് അമ്മ കണ്ടത്. നാട്ടുകാരെന്തായാലും രണ്ട് മാസം കൂടുമ്പോൾ അമ്മയെ വില്ലനായി ചിത്രീകരിച്ച് തെറി വിളിക്കുന്നത് പതിവാണ്.

എന്നാൽ അമ്മയെ ഇങ്ങനെ പറയുന്നത് കണ്ടിരിക്കാൻ എനിക്ക് പറ്റില്ല. ഒരു കുടുംബവും പെർഫെക്ട് അല്ല. എല്ലാ കുടുംബത്തിലും എന്തെങ്കിലും പ്രശ്നമുണ്ടാകും. ഞങ്ങളും അമ്മൂമ്മയും തമ്മിൽ കോൺടാക്ടില്ലാത്തതും അപ്പൂപ്പൻ മരിക്കുന്നതും തമ്മിൽ ഒരു ബന്ധവും ഇല്ല. 2025 ഒക്ടോബർ 31 നാണ്. ഇഷാനിയുടെ ബർത്ത‍്ഡേയ്ക്ക് ഒരു ദിവസം മുൻപ്.

അമ്മൂമ്മയുമായി വലിയ പ്രശ്നം ഉണ്ടായത് കൊണ്ടാണ് ബർത്ത്ഡേയ്ക്ക് അമ്മൂമ്മയും അപ്പൂപ്പനും വരാതിരുന്നത്. പിന്നെ ഞങ്ങളെല്ലാവരും അമ്മൂമ്മയെ കാണുന്നത് അപ്പൂപ്പൻ മരിക്കുന്ന ദിവസമാണ്. അമ്മൂമ്മ വളരെ പ്രോബ്ലമാറ്റിക്കാണ്. അഡ്ജസ്റ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. എന്റെ അമ്മ വളരെ നല്ല അമ്മയാണ്. അമ്മയ്ക്ക് ആ സ്നേഹം ജീവിതത്തിൽ കിട്ടിയിട്ടില്ല.

ചെറുപ്പം തൊട്ട് അമ്മൂമ്മയുണ്ടാക്കുന്ന പ്രശ്നങ്ങൾ ഞങ്ങൾക്കറിയാം. പോട്ടെ, അമ്മൂമ്മയല്ലേ എന്ന് ഞങ്ങൾ വിചാരിക്കും. കുട്ടിക്കാലത്ത് ​ഗൾഫിൽ നിന്ന് കൊണ്ട് വന്ന സാധനങ്ങളല്ലാതെ മുതിർന്നപ്പോൾ ഞങ്ങൾക്കൊന്നും ​ഗ്രാന്റ് പാരന്റ്സ് തന്നിട്ടില്ല. ഞങ്ങൾ പ്രതീക്ഷിക്കുന്നുമില്ല. അപ്പൂപ്പൻ നല്ലയാളായിരുന്നു. അമ്മൂമ്മ എപ്പോഴും പ്രശ്നക്കാരി. അടി നടക്കും. പിന്നെ വീണ്ടും ശരിയാകും.

അപ്പൂപ്പന് വയ്യാതായപ്പോൾ അമ്മൂമ്മയുടെ സ്വഭാവം വല്ലാതെ മോശമായി. അപ്പൂപ്പന് ഹോം നഴ്സില്ലാതെ പറ്റില്ലായിരുന്നു. ഹോം നഴ്സിനെ ഏർപ്പാടാക്കിയത് ഞങ്ങളാണ്. വൃത്തിഭ്രാന്താണ് അമ്മൂമ്മയ്ക്ക്. പ്രശ്നങ്ങൾ കാരണം ഹോം നഴ്സുകൾ മാറിക്കൊണ്ടിരുന്നു. അപ്പൂപ്പന്റെ ഹെൽത്തിന്റെ കാര്യം പറഞ്ഞാണ് ഞങ്ങളും അമ്മൂമ്മയും തമ്മിൽ തെറ്റുന്നത്. അമ്മൂമ്മയുടെ എന്നല്ല, ഒരു മനുഷ്യന്റെയും വായിൽ നിന്ന് വരാൻ പാടില്ലാത്ത കാര്യങ്ങൾ ഞങ്ങളെക്കുറിച്ച് പറഞ്ഞു.

അന്ന് ഞങ്ങളെല്ലാം അമ്മൂമ്മയുമായുള്ള ബന്ധം അവസാനിപ്പിച്ചു. അമ്മയുടെ സഹോ​ദരിയും അമ്മൂമ്മയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്നും" അഹാന വിഡിയോയിൽ പറയുന്നു.

വസന്തയുടെ വാക്കുകൾ:

കാനഡയിൽ നിന്ന് കുഞ്ഞിനെ (തൻവിയെ) വിളിച്ചുവരുത്തിയത് എന്നെ നോക്കാൻ ആരുമില്ലാത്തതുകൊണ്ടാണ്. എന്റെ ഭർത്താവിന്റെ കാര്യങ്ങൾ സിന്ധു നോക്കുമായിരുന്നു. പക്ഷേ എന്റെ ഒരു കാര്യങ്ങളും അവർ നോക്കാറില്ല. കുറേ വർഷങ്ങൾക്ക് മുമ്പ് നോക്കിയിട്ടുണ്ട്. മൂന്ന് കൊല്ലത്തിനു മുമ്പ് ശരിക്കു നോക്കിയിട്ടുണ്ട്. പക്ഷേ പിന്നെ നോക്കാറില്ല. അതിനു കാരണം എന്താണെന്ന് അറിയില്ല. എന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തിരിച്ചു പറയും, അത് അറിയാതെ പറഞ്ഞുപോകുന്നതാണ്. കൊച്ചുമോളോട് ഞാൻ പറയാൻ പാടില്ലാത്തതു പറഞ്ഞു. അമ്മു എന്നെ പറയാൻ പാടില്ലാത്തതു പറഞ്ഞതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. ഓസിയോ ഹൻസുവോ ഇഷാനിയോ അവരാരും എന്നെ ഒന്നും പറഞ്ഞിട്ടില്ല. അമ്മു മാത്രമാണ് എന്നെ ഇങ്ങനെയെല്ലാം പറഞ്ഞിട്ടുള്ളൂ. അമ്മു പറഞ്ഞത് ഞാനൊന്ന് വായിച്ച് കേൾപ്പിക്കാം, ‘ഇനി എനിക്ക് ഒരു അമ്മൂമ്മ, അപ്പച്ചി, വസന്ത... ഇനി എന്റെ ജീവിതത്തിൽ ഇല്ല. ഇനി നിനക്ക് മെസേജ് അയക്കാനും സാധിക്കില്ല, ഞാൻ നിന്നെ ബ്ലോക്ക് ചെയ്യുന്നു.’

വേറെ ഒരു മെസജ് ഇങ്ങനെ: ‘നിനക്ക് എന്നും രാവിലെ കേൾക്കാൻ അതിമനോഹരമായ പാട്ട്, അത് നാട്ടുകാർ കേട്ടാൽ നിന്നെ ചൂല് വച്ച് അടിക്കും. അത് ഓർത്തു വച്ചോ വൃത്തികെട്ട സ്ത്രീയെ! ഇതിന്റെ ഓരോ കോപ്പി വീതം നിന്റെ ബന്ധുക്കാർക്ക് അയച്ചിട്ടുണ്ട്, അവരും കേൾക്കട്ടെ ഈ പാട്ട്.’ ഇതൊക്കെ കൂടാതെ വേറെയും മേസേജസ് അയച്ചിട്ടുണ്ട്. ‘എടീ വസന്തേ’ എന്നാണ് വിളിക്കുക. വെറുതെ ഇരുന്ന എന്നെ അമ്മു തെറി വിളിച്ചതുകൊണ്ടാണ് ഞാൻ തിരിച്ചു തെറി പറഞ്ഞത്. ഞാൻ വിളിച്ചില്ലെന്നു പറയുന്നില്ല.അപ്പൂപ്പന്റെ മൂക്കിൽ നിന്ന് രക്തം വന്നുവെന്ന് ഒക്കെ പറയുന്നത് വെറുതെ പറയുന്നതാണ്. എന്നെ തെറി പറഞ്ഞ ഹോം നഴ്സിനെ ഞാൻ പുറത്തു നിർത്തിയിട്ടുണ്ട്. ഏത് ഹോം നഴ്സ് വന്നാലും ഏജൻസിയിൽ ഇവർ വിളിച്ചു പറയും, ആ വീട്ടിൽ മാനസിക പ്രശ്നമുള്ള ഒരു സ്ത്രീയുണ്ട്. ആ സ്ത്രീ പറയുന്ന ഒരു കാര്യവും കേൾക്കരുത്. അവൾ എന്തെങ്കിലും പറഞ്ഞാൽ തിരിച്ചു പറയുക. കാരണം നിങ്ങൾക്ക് ശമ്പളം തരുന്നത് ഞാനാണ്. ആ സ്ത്രീ പറയുന്ന ഒരു കാര്യവും കേൾക്കാൻ പാടില്ല. അവരല്ല ഞങ്ങളാണ് നിങ്ങൾക്ക് ശമ്പളം തരുന്നതെന്നു പറയും. ഞാൻ ചെയ്യുന്ന ഫോൺ കോളുകളൊക്കെ റെക്കോർഡ് ചെയ്ത് അവർക്കു കൊടുക്കും. എന്റെ നാത്തൂന്മാരെയാണ് ഞാൻ വിളിക്കുന്നത്. സിന്ധുവും സിമിയും എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. സിമിക്കു വേണ്ടി ചെന്നൈയിലെ വീട് വരെ വിറ്റു കൊടുത്തു. അതും പോയി. സിമി തൻവിയെ നോക്കാത്തതിന്റെ പേരിലാണ് ഞങ്ങൾക്ക് തൻവിയെ നോക്കേണ്ടി വന്നത്. പണ്ട് വഴക്കു കൂടിയപ്പോൾ അമ്മു പറഞ്ഞത്, ‘കല്യാണത്തിനുപോലും ആ നാറി സിമിയെ വിളിക്കില്ലെന്നാണ്’. ഇപ്പോൾ ചിന്നമ്മ (സിമി) നല്ലവളാ!

ഞാനും എന്റെ ഭർത്താവും കൂടി അടികൂടിയാൽ നാട്ടുകാർക്ക് എന്ത്? അത് ആരും തിരക്കേണ്ട കാര്യമില്ല. 58 വർഷം ഞങ്ങൾ ഒന്നിച്ചു ജീവിച്ചു. അപ്പൂപ്പന് പ്രശ്നം ഉണ്ടായിരുന്നെങ്കിൽ എന്നെ ഡിവോഴ്സ് ചെയ്തു കളയാമായിരുന്നില്ലേ? അദ്ദേഹം എന്നെ അവസാനം വരെ നോക്കി. കിടക്കാനൊരു വീടും ജീവിക്കാനുള്ള വകയും തന്നിട്ടു തന്നെയാണ് ആളു പോയത്. എന്തിന് അപ്പൂപ്പാ ആ സ്ത്രീയുടെ പേരിൽ വീട് എഴുതിക്കൊടുത്തത്? എന്തിന് ഇത്ര പൈസ ഇട്ടു കൊടുത്തുവെന്ന് അപ്പൂപ്പനോട് ഈ അമ്മു ചോദിച്ചിട്ടുണ്ട്.

ഹോം നഴ്സിന്റെ കയ്യിൽ ഫ്രൂട്സ് വാങ്ങി കൊടുത്തിട്ട് അഹാന പറയും ഈ ഫ്രൂട്സ് അപ്പൂപ്പന് മാത്രം കഴിക്കാനുള്ളതാണ്. ഒന്നു പോലും അമ്മൂമ്മ എടുക്കരുതെന്ന്! ഈ കാര്യം അഹാന പറഞ്ഞൂന്ന് പറയാൻ പറഞ്ഞു വിടും. ആ പയ്യൻ അതുപോലെ ഇവിടെ വന്നു പറയും. എന്തുകൊണ്ടു വന്നാലും ഞാൻ തിന്നാതെ എന്റെ ഭർത്താവ് തിന്നില്ല. അവസാനം അമ്മു എന്നെ അടിക്കാൻ വന്നു. എന്നെ അടിച്ചാൽ ഞാൻ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞു. അർജുനാണ് എന്നെ വിളിച്ചു പറയുന്നത്. ഇഷാനിയും ഹൻസികയും ഓസിയുമൊക്കെ ഡീസന്റ് പിള്ളേരാണ്. അഹാനയുടെ കല്ല്യാണത്തിന് എന്നെ വിളിക്കില്ലെന്ന് അവൾ പറഞ്ഞു. ‘നീയെന്റെ കാലിൽ വീണ് മാപ്പ് പറയണം. അല്ലാതെ കല്യാണത്തിന് വിളിക്കില്ല’ എന്നു പറഞ്ഞു. കല്യാണത്തിന് വരരുത് എന്ന് പറയാൻ കൂടിയാണ് അന്ന് വന്നതെന്ന് പറയുകയും ചെയ്തു. അപ്പോൾ ഞാൻ പറഞ്ഞു, എനിക്ക് 75 വയസായി. ഇനിയൊരു കല്യാണം കൂടാൻ മോഹമൊന്നും ഇല്ല. മക്കൾ എന്നെ വിളിക്കുകയും വേണ്ട, ഞാൻ വരുന്നുമില്ല എന്ന് പറഞ്ഞു.

അപ്പൂപ്പൻ മരിച്ചതിന്റെ നാലിന്റെ അന്ന് എനിക്ക് തന്ന ചുരിദാർ സിന്ധു തിരിച്ചെടുത്തുകൊണ്ടു പോയി. സഞ്ജയനത്തിന് ഇടാൻ ഒരു ഡ്രസ് നോക്കാൻ എന്റെ പെട്ടി തുറന്നപ്പോഴാണ് അവൾ അങ്ങനെ ചെയ്തത്. സിന്ധു തന്നെ വാങ്ങി തന്ന ഡ്രസാണ് എനിക്കുള്ളത്. അവളാണ് എനിക്ക് വാങ്ങി തരാറുള്ളത്. എടുക്കല്ലേ എന്നു പറഞ്ഞിട്ടും അവൾ കേട്ടില്ല. അവളുടെ ചുരിദാർ എന്റെ ഡ്രസിന്റെ ഇടയിൽ പെട്ടെന്നും അവൾ ആ ചുരിദാർ എടുക്കാണ് എന്നു പറഞ്ഞാണ് കൊണ്ടു പോയത്. ഹോം നഴ്സിന്റെ കയ്യിൽ തേക്കാൻ കൊടുത്തയച്ച ഒരു തുണി പോലും എനിക്ക് തിരികെ എത്തിച്ചു തന്നില്ല. തുണി തേക്കുന്ന അണ്ണാച്ചി തേച്ചു കഴിഞ്ഞിട്ട് സിന്ധുവിന്റെ വീട്ടിലാണ് കൊടുക്കുക. അങ്ങനെ അതും പോയി.അപ്പൂപ്പന്റെ മൂക്കിൽ നിന്ന് രക്തം വന്നുവെന്ന് ഒക്കെ പറയുന്നത് വെറുതെ പറയുന്നതാണ്. എന്നെ തെറി പറഞ്ഞ ഹോം നഴ്സിനെ ഞാൻ പുറത്തു നിർത്തിയിട്ടുണ്ട്. ഏത് ഹോം നഴ്സ് വന്നാലും ഏജൻസിയിൽ ഇവർ വിളിച്ചു പറയും, ആ വീട്ടിൽ മാനസിക പ്രശ്നമുള്ള ഒരു സ്ത്രീയുണ്ട്. ആ സ്ത്രീ പറയുന്ന ഒരു കാര്യവും കേൾക്കരുത്. അവൾ എന്തെങ്കിലും പറഞ്ഞാൽ തിരിച്ചു പറയുക. കാരണം നിങ്ങൾക്ക് ശമ്പളം തരുന്നത് ഞാനാണ്. ആ സ്ത്രീ പറയുന്ന ഒരു കാര്യവും കേൾക്കാൻ പാടില്ല. അവരല്ല ഞങ്ങളാണ് നിങ്ങൾക്ക് ശമ്പളം തരുന്നതെന്നു പറയും. ഞാൻ ചെയ്യുന്ന ഫോൺ കോളുകളൊക്കെ റെക്കോർഡ് ചെയ്ത് അവർക്കു കൊടുക്കും. എന്റെ നാത്തൂന്മാരെയാണ് ഞാൻ വിളിക്കുന്നത്. സിന്ധുവും സിമിയും എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. സിമിക്കു വേണ്ടി ചെന്നൈയിലെ വീട് വരെ വിറ്റു കൊടുത്തു. അതും പോയി. സിമി തൻവിയെ നോക്കാത്തതിന്റെ പേരിലാണ് ഞങ്ങൾക്ക് തൻവിയെ നോക്കേണ്ടി വന്നത്. പണ്ട് വഴക്കു കൂടിയപ്പോൾ അമ്മു പറഞ്ഞത്, ‘കല്യാണത്തിനുപോലും ആ നാറി സിമിയെ വിളിക്കില്ലെന്നാണ്’. ഇപ്പോൾ ചിന്നമ്മ (സിമി) നല്ലവളാ!

ഞാനും എന്റെ ഭർത്താവും കൂടി അടികൂടിയാൽ നാട്ടുകാർക്ക് എന്ത്? അത് ആരും തിരക്കേണ്ട കാര്യമില്ല. 58 വർഷം ഞങ്ങൾ ഒന്നിച്ചു ജീവിച്ചു. അപ്പൂപ്പന് പ്രശ്നം ഉണ്ടായിരുന്നെങ്കിൽ എന്നെ ഡിവോഴ്സ് ചെയ്തു കളയാമായിരുന്നില്ലേ? അദ്ദേഹം എന്നെ അവസാനം വരെ നോക്കി. കിടക്കാനൊരു വീടും ജീവിക്കാനുള്ള വകയും തന്നിട്ടു തന്നെയാണ് ആളു പോയത്. എന്തിന് അപ്പൂപ്പാ ആ സ്ത്രീയുടെ പേരിൽ വീട് എഴുതിക്കൊടുത്തത്? എന്തിന് ഇത്ര പൈസ ഇട്ടു കൊടുത്തുവെന്ന് അപ്പൂപ്പനോട് ഈ അമ്മു ചോദിച്ചിട്ടുണ്ട്.എന്റെ കൊച്ച് വന്നിട്ടു പറഞ്ഞു, അമ്മൂമ്മയ്ക്ക് തുണി ഇല്ലെങ്കിൽ അവൾ വാങ്ങിത്തരാമെന്ന്! എന്നിട്ട് അഞ്ചു ചുരിദാറിന്റെ തുണി വാങ്ങി തയ്ക്കാൻ കൊടുത്തു. എന്റെ ഭർത്താവിനോട് അവൾ പറയുമായിരുന്നു, ഡാഡി ആ വൃത്തികെട്ട സ്ത്രീ ചത്തെങ്കിൽ ഡാഡിയെ എന്റെ വീട്ടിൽ കൊണ്ടുവന്നു നിർത്താമായിരുന്നു എന്ന്. ആ സ്ത്രീ ചാവുന്നില്ലല്ലോ എന്ന് എപ്പോഴും പറയും. ഒരു മോളു പറയേണ്ട വാചകമാണോ ഇത്. എന്റെ ഭർത്താവ് മിണ്ടാതെ ഇരുന്നത് ആളെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നതും ഒക്കെ അവളായിരുന്നു. പക്ഷേ, ഈ ഹോം നഴ്സിന്റെ മുൻപിൽ വച്ച് ആള് സിന്ധുവിനെ പറ്റി പറഞ്ഞിട്ടുണ്ട്– ഇത്രയും വഞ്ചകിയായ ഒരു സ്ത്രീ ഈ ലോകത്തുണ്ടാകില്ല എന്ന്. അവർ ഇന്ന് ഇംഗ്ലിഷ് സംസാരിച്ചുകൊണ്ടു നടക്കുന്നില്ലേ? എങ്ങനെയാണ് ഇംഗ്ലിഷുകാരായത്? എന്റെ ഭർത്താവ് കഷ്ടപ്പെട്ട് ഊട്ടിയിലെ ഗുഡ് ഷെപ്പേർഡ് സ്കൂളിൽ ചേർത്തു പഠിപ്പിച്ചതുകൊണ്ട്.

ബാങ്കിൽ ഇട്ട പൈസയ്ക്ക് പലിശയായി 18000 രൂപ കിട്ടും. വീട്ടുജോലിക്കാരിക്ക് 24000 രൂപ കൊടുക്കണം. പിന്നെയും എനിക്ക് ചെലവില്ലേ? മരുന്നു വേണ്ടേ? അതിന് എന്റേൽ പൈസയില്ല. എന്റെ അനിയത്തിയുടെ മക്കളെ വിളിച്ച് ഞാൻ പൈസ ഇടാമോ എന്നു ചോദിച്ചു. പിന്നെ സിന്ധുവിനോടും സിമിയോടും കൂടി 25000 രൂപ ഇടാൻ പറയെന്ന് പറഞ്ഞു. മാസം അത്രയ്ക്ക് തരാൻ സിന്ധുവിനെക്കൊണ്ടും സിമിയെക്കൊണ്ടും കഴിയും. സിമിയുടെ ഭർത്താവിന് അങ്ങനെയൊരു ജോലി വാങ്ങിക്കൊടുത്തത് എന്റെ ഭർത്താവാണ്.

സിന്ധുവിന്റെ സഹോദരിയുടെ മകൾ തൻവി സുധീർ ഘോഷ് മുത്തശ്ശിയെ നോക്കാൻ കാനഡയിൽ നിന്ന് എത്തിയതിന് പിന്നാലെ യൂട്യൂബിൽ ഒരു വ്ലോ​ഗ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഹാനയ്ക്കും കുടുംബത്തിനുമെതിരെ വിമർശനങ്ങളുയർന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories