Share this Article
News Malayalam 24x7
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; ആശങ്കകള്‍ ദൂരീകരിക്കണം, അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്
IUML Raises Concerns Over Mild Liquor Tax Revision in Kerala Budget

സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുന്നതിനിടെ, ഈ വിഷയത്തിലെ ആശങ്കകൾ ദൂരീകരിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ് രംഗത്ത്. ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എഴുതിയ ലേഖനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

മുസ്ലീം ലീഗ് മുഖപത്രമായ 'ചന്ദ്രിക'യിലും സമസ്തയുടെ മുഖപത്രമായ 'സുപ്രഭാത'ത്തിലും പ്രസിദ്ധീകരിച്ച "പിറക്കട്ടെ, ലഹരിമുക്ത ഗ്രാമങ്ങൾ" എന്ന ലേഖനത്തിലാണ് സാദിഖലി തങ്ങൾ തന്റെ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെ ആഭ്യന്തര വകുപ്പ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' എന്ന പദ്ധതിയെ പൂർണ്ണമായും പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതാണ് ലേഖനം. എന്നാൽ, ഈ ലേഖനത്തിന്റെ അവസാന ഭാഗത്താണ് ബജറ്റിലെ മദ്യനികുതിയിളവുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് തങ്ങൾ ആവശ്യപ്പെടുന്നത്.


ബജറ്റിലെ മദ്യനികുതി കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസിലും യു.ഡി.എഫ് മുന്നണിയിലും വലിയ രീതിയിലുള്ള അതൃപ്തി പുകയുന്നതിനിടയിലാണ് ലീഗ് അധ്യക്ഷന്റെ ഈ പരസ്യ പ്രതികരണം. ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുമ്പോൾ തന്നെ മറുഭാഗത്ത് മദ്യത്തിന് നികുതിയിളവ് നൽകുന്നത് പരസ്പരവിരുദ്ധമായ നടപടിയാണെന്നാണ് മുന്നണിയിലെ പൊതുവികാരം. ഈ സാഹചര്യത്തിൽ മദ്യനികുതിയിളവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിലും ഭക്തർക്കിടയിലും ഉള്ള ആശങ്കകൾ എത്രയും വേഗം ദൂരീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ലീഗ് ആവശ്യപ്പെടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories