Share this Article
News Malayalam 24x7
ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ തർക്കം; ബസ് കയറിയിറങ്ങിയ വിദ്യാര്‍ഥി ചോര വാര്‍ന്ന് റോഡില്‍ കിടന്നത് 15 മിനിറ്റോളം; അടിയന്തിര ചികിത്സ ലഭിക്കാതെ മരിച്ചു
വെബ് ടീം
posted on 10-01-2025
1 min read
ACCIDENT

കണ്ണൂർ: അപകടത്തെ തുടർന്ന് അടിയന്തിര ചികിത്സ ലഭിക്കാതെ വിദ്യാർഥി മരിച്ചതായി റിപ്പോർട്ട്. കണ്ണൂർ കല്ല്യാശ്ശേരി മോഡൽ പോളിടെക്നിക് കോളജ് വിദ്യാർഥി പി ആകാശ് (20) ആണ് ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും തർക്കത്തിനിടെ ചികിത്സ ലഭിക്കാൻ വൈകി മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടേകാലോടെയാണ് അപകടം.

കോളജിലേക്ക് പോകുന്നതിനിടെ ആകാശ് സഞ്ചരിച്ച സ്കൂട്ടർ റോഡിൽ തെന്നി മറിയുകയും താഴെ വീണ വിദ്യാർഥിയുടെ മുകളിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. കാൽമണിക്കൂറോളമാണ് വിദ്യാർഥി ചോര വാർന്ന് റോഡിൽ കിടന്നത്. സാമൂഹികാരോ​ഗ്യ കേന്ദ്രത്തിന് തൊട്ടരികിലായിരുന്നു അപകടമെങ്കിലും ബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുള്ള തർക്കത്തെ തുടർന്ന് 15 മിനിറ്റ് വൈകിയാണ് വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് റിപ്പോർട്ട്. ബസുകാരുടെ കുറ്റമല്ല അപകടത്തിന് കാരണമെന്ന ജീവനക്കാരുടെ നിലപാടാണ് പ്രദേശത്തുണ്ടായിരുന്നവരുമായി തര്‍ക്കത്തിന് കാരണമായത്. കാല്‍മണിക്കൂറോളം തര്‍ക്കം നീണ്ടു. ഇതിന് ശേഷമാണ് ആകാശിനെ ആശുപത്രിയിലെത്തിച്ചത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം.പയ്യന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്. 

ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories