Share this Article
News Malayalam 24x7
പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആനയിടഞ്ഞു
Elephant Turns Violent

മലപ്പുറം  പുതിയങ്ങാടിയില്‍ പളളിനേര്‍ച്ചയ്ക്കിടെ ആന വിരണ്ടു. നിരവധിയാളുകള്‍ തിങ്ങിനിറഞ്ഞ പരിപാടിക്കിടെ ഒരാളെ ആന തൂക്കിയെറിഞ്ഞു. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് വിരണ്ടത്. തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. 

നേര്‍ച്ചയുടെ സമാപന ചടങ്ങിനിടെ രാത്രി 12.30 ഓടെയായിരുന്നു സംഭവം. പത്ത് ആനകളായിരുന്നു സമാപന ചടങ്ങില്‍ ഉണ്ടായിരുന്നത്. ഇതില്‍ പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് വിരണ്ടത്. വിരണ്ട ആന സമീപത്തുണ്ടായിരുന്ന ആളെ തുമ്പി കൈക്കൊണ്ട്  തൂക്കിയെറിയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും 28 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ചിലര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

ബാക്കിയുള്ളവര്‍ പ്രാഥമിക ചികിത്സ നേടിയതിന് ശേഷം ആശുപത്രി വിട്ടു. പാപ്പാന്‍ ഇടപെട്ട് ആനയെ തളയ്ക്കാന്‍ കഴിഞ്ഞതോടെ വലിയ അപകടമാണ് ഒഴിവായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories