Share this Article
News Malayalam 24x7
21 മണിക്കൂർ നീണ്ട പരിശ്രമം വിജയം; കിണറ്റില്‍ വീണ കാട്ടാന കരകയറി
Elephant Rescued from Well

മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടേരിയില്‍ കിണറ്റില്‍ വീണ കാട്ടാന കരകയറി. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കാട്ടാന കിണറ്റില്‍ നിന്ന് പുറത്തേക്ക് കയറിയത്. തുടര്‍ന്ന് ആന തോട്ടത്തിലേക്ക് കയറിപ്പോയി.

പ്രദേശവാസികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുട നേതൃത്വത്തില്‍ രാവിലെ 9 മണിക്ക് ചര്‍ച്ച നടത്താനും ധാരണയായിട്ടുണ്ട്. അതിര്‍ത്തിയില്‍ നിലയുറപ്പിച്ച ആനക്കൂട്ടത്തെ വനത്തിനകത്തേക്ക് തുരത്താന്‍ ഇന്ന് കുങ്കിയാനകളെ എത്തിക്കും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories