Share this Article
News Malayalam 24x7
ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്ന് ചാടി; ആശുപത്രിയിലെത്തിച്ച 58 കാരൻ മരിച്ചു
വെബ് ടീം
posted on 27-01-2024
1 min read
Man who jumped from running auto died

അടിമാലി:  ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നു ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഗൃഹനാഥൻ മരിച്ചു. എറണാകുളം ആരക്കുന്നം കൈപ്പട്ടൂർ സരോവരത്തിൽ പി.പി.മുകുന്ദൻ (58) ആണു മരിച്ചത്. 

 ബുധനാഴ്ച വൈകിട്ട് 6.30ന് ആണു സംഭവം. കമ്പിളിക്കണ്ടത്തു നിന്ന് അടിമാലിയിലേക്ക് ഓട്ടോ വിളിച്ച മുകുന്ദൻ പൊളിഞ്ഞപാലത്ത് എത്തിയപ്പോൾ ബഹളംവച്ച് ഓട്ടോയിൽനിന്നു ചാടുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ വൈകിട്ട് മരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ശുഭ. മകൻ: അശ്വിൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories