Share this Article
News Malayalam 24x7
അമ്മയെ കൊലപ്പെടുത്തി മകൻ ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം; മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം; അന്വേഷണം
വെബ് ടീം
posted on 21-01-2025
1 min read
dead

കണ്ണൂര്‍: മാലൂര്‍ നിട്ടാറമ്പില്‍ അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇടുക്കി മറയൂരില്‍ കെഎസ്ഇബി ജീവനക്കാരനായ സുമേഷ് പറമ്പന്‍ (38), അമ്മ നിര്‍മ്മല പറമ്പന്‍ (66) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. സുമേഷിനെ തൂങ്ങിമരിച്ച നിലയിലും നിര്‍മ്മലയെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടത്. മാലൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തുവെന്നാണ് പൊലിസിന്റെ പ്രാഥമികനിഗമനം.

നിര്‍മ്മലയുടെ മൃതദേഹം ഇരുനില വീടിന്റെ താഴത്തെ നിലയിലുള്ള കിടപ്പുമുറിയിലും സുമേഷിനെ ഡൈനിങ് റൂമില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രണ്ടു ദിവസമായി ഇവര്‍ വീടിന്റെ വാതില്‍ തുറക്കാത്തതിനാല്‍ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി അകത്തി കയറിനോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.രണ്ടു ദിവസം പഴക്കമുള്ളതിനാല്‍ മൃതദേഹങ്ങളില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിരുന്നു. ഇയാള്‍ പതിവായി ലഹരി ഉപയോഗിക്കുന്നായാളാണെന്നും വീട്ടില്‍ നിന്ന് ബഹളം പതിവായിരുന്നെന്നും അയല്‍വാസികള്‍ പറയുന്നു. നേരത്തെ പേരാവൂര്‍ സെക്ഷനില്‍ ലൈന്‍മാനായിരുന്നു സുരേഷ്. ജോലി സമയത്ത് ലഹരി ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്ന് ഇടുക്കിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഇതോടെ ഇടയ്ക്ക് മാത്രമേ സുമേഷ് വീട്ടിലെത്താറുണ്ടായിരുന്നുള്ളു. തൊഴിലുറപ്പ് ജോലി ചെയ്താണ് നിര്‍മ്മല ജീവിച്ചിരുന്നത്.

മകന്റ ലഹരി ഉപയോഗം കാരണം നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനിടെ തുടര്‍ന്ന് അയല്‍വാസികളില്‍ നിന്നും ഒറ്റപ്പെട്ടാണ് ജീവിച്ചിരുന്നത്. അവിവാഹിതനാണ് സുരേഷ്. മൃതദേഹങ്ങള്‍ മാലൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലിസ് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories