Share this Article
News Malayalam 24x7
അമ്മയിലെ ചേരിപ്പോരിൽ നാലുപേർക്ക് കാരണം കാണിക്കൽ നോട്ടീസ്
AMMA Association Issues Show-Cause Notices to Four Members Amid Internal Disputes

താരസംഘടനയായ 'അമ്മ'യിലെ (AMMA) ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി നാല് പ്രമുഖ അംഗങ്ങൾക്ക് ഭരണസമിതി കാരണം കാണിക്കൽ നോട്ടീസ് നൽകി. നടി അൻസിബ ഹസ്സൻ, നടൻ ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് സംഘടന നോട്ടീസ് അയച്ചിരിക്കുന്നത്. ജൂൺ ഒന്നിനും മൂന്നിനും ഇടയിലുള്ള തീയതികളിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് ഇവർക്ക് നിർദേശം നൽകിയിട്ടുള്ളത്.

നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസ്സൻ പരസ്യമായി രൂക്ഷവിമർശനവും പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ പരസ്യമായത്. ടിനി ടോമിനെതിരെയുള്ള പരാതികൾ സംഘടനയുടെ മുൻപിൽ അവതരിപ്പിക്കാൻ ശ്രമിച്ചപ്പോഴൊക്കെ അമ്മ നേതൃത്വം അത് കേൾക്കാൻ പോലും തയാറായില്ലെന്ന് അൻസിബ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് ഇപ്പോൾ വിശദീകരണം തേടിയിരിക്കുന്നത്.


അംഗങ്ങൾ തമ്മിലുള്ള ചേരിപ്പോര് വഷളായതോടെ പരാതിക്കാരിയായ അൻസിബ ഉൾപ്പെടെയുള്ളവരെ നേരിട്ട് കേട്ട് പ്രശ്നപരിഹാരം കണ്ടെത്താനാണ് സംഘടനയുടെ നീക്കം. ജൂൺ ആദ്യവാരത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഇവരുടെ വിശദീകരണങ്ങൾ കേട്ട ശേഷമായിരിക്കും ഭരണസമിതി അടുത്ത നടപടികളിലേക്ക് കടക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories